തടസങ്ങള്‍ നീങ്ങി ഒക്ടോബര്‍ 26 -ന് തീയേറ്ററില്‍ എത്തുന്നു. മതപുരോഹിതന്മാരെ
തെറ്റിദ്ധരിപ്പിച്ചു വിവാദങ്ങള്‍ അഴിച്ചുവിട്ടവര്‍ സിനിമ കാണാത്തവര്‍ ആയിരുന്നു.
തീയറ്ററുകാരെ സാധീനിച്ചു സിനിമ റിലീസ് മാറ്റിവെക്കാനാണ് പലരും അവര്‍
ശ്രമിച്ചതെന്ന് ഏതാണ്ട് വ്യക്തമായികഴിഞ്ഞതായി സിനിമയുടെ ബന്ധപ്പെട്ടവര്‍
അറിയിച്ചു. സഭയെ ചോദ്യം ചെയ്യുകയോ പരിഹസിക്കുന്നതോ ആയ ഒരു കാര്യവും പറുദീസയില്‍
ഇല്ലാന്നുള്ളതാണ് സത്യം. എന്നാല്‍ എല്ലാ അന്ധവിശ്വാസങ്ങളെയും ഒരുപോലെ ഒരു
മതത്തിന്റെ ചട്ടകൂടുകളില്‍ നിന്നുകൊണ്ട് തന്നെ ചോദ്യം ചെയുന്നു എന്നുമാത്രം.
ക്രിസ്തുവിന്റെ യഥാര്‍ത്ഥ പാത പിന്തുടരുവാന് വേണ്ടി സഭയ്ക്കുള്ളില്‍
നിന്നുകൊണ്ട് തന്നെ വളരെ ത്യാഗങ്ങള്‍ സഹിക്കേണ്ടിവന്ന ഒരു വൈദികന്റെ കഥയാണ്
കഥയുടെ ഇതിവൃത്തം. ജഗതി ശ്രീകുമാറിന്റെ കാറപകടത്തിനു മുന്‍പ് പൂര്‍ത്തിയാക്കിയ
ഏറ്റവും ശക്തമായ കഥാപാത്രവും എന്നതാവും പറുദീസയുടെ മറ്റൊരു ഹൈലൈറ്റ്.
ശ്രീനിവാസന്, തമ്പി ആന്റണി, ജഗതി ശ്രീകുമാര്‍, ശ്വേതാ മേനോന് എന്നിവരാണ്
പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിനു എബ്രാഹാമിന്റെ തിരക്കഥയില്‍ ആര്.
ശരത് കായല്‍ ഫിലിംസിനുവേണ്ടി സംവിധാനം ചെയ്ത പറുദീസ രമ്യാ മൂവീസാണ് വിതരണം
ചെയ്യുന്നത്.
ഔസേപ്പച്ചനും ഐസക്ക് തോമസ് കൊട്ടുകാപ്പള്ളി യുമാണ് സംഗീതം.
സാജന് കളത്തില്‍ ആണ് ഫോട്ടോഗ്രാഫി. മലയോര പ്രദേശമായ മേലുകാവിലും
ഈരാട്ടുപേട്ടയിലുമായി ചിത്രീകരിച്ചിരിക്കുന്നു.