മസ്ക്കറ്റ്: എയര്‍ അറേബ്യയുടെ മാര്‍ച്ച് 28ന് അവസാനിക്കുന്ന ശീതകാല ഷെഡ്യൂള്‍
പ്രകാരമുള്ള സര്‍വീസുകള്‍ ഒക്ടോബര്‍ 28ന് പ്രാബല്യത്തില്‍ വരും. സലാലയില്‍
നിന്നും എല്ലാ വ്യാഴാഴ്ചകളിലും ഞായറാഴ്ചകളിലും വൈകിട്ട് 4.35ന് പുറപ്പെടുന്ന
വിമാനം 6.25ന് ഷാര്‍ജയില്‍ എത്തും. ഷാര്‍ജയില്‍ നിന്നും ഇതേ ദിവസങ്ങളില്‍
ഉച്ചകഴിഞ്ഞ് രണ്ടിന് പുറപ്പെടുന്ന വിമാനം 3.55ന്
സലാലയിലെത്തും.
മസ്ക്കറ്റില്‍ നിന്നും ദിവസേന രാവിലെ 9.55നും വൈകിട്ട്
7.45നും ആയിരിക്കും വിമാനം പുറപ്പെടുക. ഷാര്‍ജയില്‍ നിന്നുള്ള വിമാനം രാവിലെ
8.20നും വൈകിട്ട് 6.20നും പുറപ്പെടും.
കേരളത്തില്‍ കൊച്ചി, കോഴിക്കോട്,
തിരുവനന്തപുരം ഉള്‍പ്പെടെ ഇന്ത്യയിലെ 13 സ്ഥലങ്ങളിലേക്ക് എയര്‍ അറേബ്യ കണക്ഷന്
സാധ്യമാകുന്നുണ്ട്.