Image

റബേക്ക ഉതുപ്പ്‌ കിഴക്കേമല: ആന്‍ നായിക

Published on 20 October, 2012
റബേക്ക ഉതുപ്പ്‌ കിഴക്കേമല: ആന്‍ നായിക
റബേക്ക ഉതുപ്പ്‌ കിഴക്കേമല എന്ന സുന്ദര്‍ദാസ്‌ ചിത്രത്തില്‍ ആന്‍ അഗസ്റ്റിന്‍ നായികയാകുന്നു. മലയാള സിനിമയിലെ പ്രമുഖര്‍ പങ്കെടുത്ത പൂജാചടങ്ങില്‍ ഒളിംപ്യന്‍ മേഴ്‌സിക്കുട്ടന്‍ തിരിതെളിച്ചു.

ഇടവേളയ്‌ക്കു ശേഷം തിരിച്ചെത്തുന്ന സുന്ദര്‍ദാസ്‌, ആന്‍ അഗസ്റ്റിനിലൂടെയാണ്‌ മലയോരഗ്രാമത്തില്‍നിന്ന്‌ ഒളിംപിക്‌ വേദിയിലെത്തുന്ന കായികതാരത്തിന്റെ കഥ പറയുന്നത്‌. മൂന്നു നായകന്മാരാണ്‌ സിനിമയിലുള്ളത്‌. സിദ്ധാര്‍ത്ഥ്‌, ജിഷ്‌ണു എന്നിവര്‍ക്കു പുറമെ, പുതുമുഖമായ നിര്‍മ്മല്‍ ജേക്കബും സ്‌ക്രിനിലെത്തുന്നു. ഉപാധ്യായ മൂവി ക്രിയേഷന്‍സിന്റെ ബാനറില്‍ വി.സി. അശോകാണ്‌ തിരക്കഥ രചിക്കുന്നത്‌.

സായ്‌കുമാര്‍, ശാരി, കലാഭവന്‍ മണി, സുരാജ്‌ വെഞ്ഞാറമൂട്‌, ഷാനവാസ്‌ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.
റബേക്ക ഉതുപ്പ്‌ കിഴക്കേമല: ആന്‍ നായിക
റബേക്ക ഉതുപ്പ്‌ കിഴക്കേമല: ആന്‍ നായിക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക