Image

കേരളത്തില്‍ ബലിപ്പെരുന്നാള്‍ ഒക്‌ടോബര്‍ 26 വെള്ളിയാഴ്‌ച

Published on 19 October, 2012
കേരളത്തില്‍ ബലിപ്പെരുന്നാള്‍ ഒക്‌ടോബര്‍ 26 വെള്ളിയാഴ്‌ച
മലപ്പുറം: കേരളത്തില്‍ ബലിപ്പെരുന്നാള്‍ ഒക്‌ടോബര്‍ 26 വെള്ളിയാഴ്‌ചയായിരിക്കുമെന്ന്‌ പാണക്കാട്‌ ഹൈദരലി ശിഹാബ്‌ തങ്ങളും കേരള ഹിലാല്‍ കമ്മിറ്റി ചെയര്‍മാന്‍ എ.പി.അബ്‌ദുള്‍ ഖാദര്‍ മൗലവിയും അറിയിച്ചു.

ഒക്‌ടോബര്‍ 16-ന്‌ പരപ്പനങ്ങാടിയില്‍ മാസപ്പിറവി കണ്‌ടതിനെത്തുടര്‍ന്നാണിത്‌. ദുല്‍കഅദ്‌ 29ന്‌ (ഒക്‌ടോബര്‍ 15) മാസപ്പിറവി കണ്‌ടതായി വിവരം ലഭിക്കാത്തതിന്റെ അടിസ്ഥാനത്തില്‍ ബലിപെരുന്നാള്‍ 27ന്‌ ആയിരിക്കുമെന്നു കേരള ഹിലാല്‍ കമ്മിറ്റി ചെയര്‍മാന്‍ എ.പി. എ.പി.അബ്‌ദുള്‍ ഖാദര്‍ മൗലവി, പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍, സമസ്‌ത ജനറല്‍ സെക്രട്ടറി ചെറുശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, കോഴിക്കോട്‌ ഖാസി സയ്യിദ്‌ മുഹമ്മദ്‌ കോയ തങ്ങള്‍ ജമലുല്ലൈലി എന്നിവര്‍ ഇന്നലെ അറിയിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക