Image

കല കുവൈറ്റ്‌ നാടക മത്സരം; 'ദാഹം' മികച്ച നാടകം

സലിം കോട്ടയില്‍ Published on 18 October, 2012
കല കുവൈറ്റ്‌ നാടക മത്സരം; 'ദാഹം' മികച്ച നാടകം
കുവൈറ്റ്‌: കേരള ആര്‍ട്ട്‌ ലവേര്‍സ്‌ അസോസിയേഷന്‍, കല കുവൈറ്റ്‌ ഒക്ടോബര്‍ അനുസ്‌മരണ പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച നാടക മത്സരത്തില്‍ സമകാലിക വിഷയത്തെ സമര്‍ഥമായി വേദിയില്‍ അവതരിപ്പിച്ച കാഴ്‌ച കുവൈറ്റിന്റെ `ദാഹം' മികച്ച നാടകമായി തെരഞ്ഞടുക്കപ്പെട്ടു.

മികച്ച നടനായി കല്‍പ്പക്‌ കുവൈറ്റ്‌ അവതരിപ്പിച്ച കുഞ്ചന്‍ നമ്പ്യാര്‍ എന്ന നാടകത്തിലെ കുഞ്ചന്‍ നമ്പ്യാരെ അവിസ്‌മരണീയമാക്കിയ ബാബു ചാക്കോള തെരഞ്ഞെടുക്കപ്പെട്ടു. സംവിധായകനായി ഫ്യൂച്ചര്‍ ഐ അവതരിപ്പിച്ച ഗോഥയെ തേടി എന്ന നാടകത്തിന്റെ സംവിധായകന്‍ ഷേമെജ്‌കുമാര്‍ അര്‍ഹനായി. മികച്ച നടിയായി ദാഹം നാടകത്തിലെ അമ്മായി എന്ന കഥാപാത്രത്തെ മികവുറ്റതാക്കിയ മിനി വില്‍സണ്‍ ചിറയത്ത്‌ അര്‍ഹയായി. രണ്‌ടാമത്തെ മികച്ച നാടകമായി കുഞ്ചന്‍ നമ്പ്യാര്‍ തെരഞ്ഞെടുക്കപ്പെട്ടു.

നാടകാസ്വാദകരായ നൂറുക്കണക്കിനു പേര്‍ വീക്ഷിക്കാന്‍ എത്തിയിരുന്ന മത്സരങ്ങള്‍ സാല്‍മിയ ഇന്ത്യന്‍ കമ്യൂണിറ്റി സ്‌കൂളില്‍ പ്രശസ്‌ത നാടക പ്രവര്‍ത്തകനും സാഹിത്യ അക്കാഡമി അവാര്‍ഡ്‌ ജേതാവുമായ ജയപ്രകാശ്‌ കൂളൂര്‍ ഉദ്‌ഘാടനം ചെയ്‌തു. യുഎഫ്‌എം ക്രിയേറ്റീവ്‌ ഹെഡ്‌ ജോയ്‌ ശ്രീധറും ചടങ്ങില്‍ അതിഥിയായി പങ്കെടുത്തു. വിജയികള്‍ക്ക്‌ മുഖ്യാതിഥി ജയപ്രകാശ്‌ കൂളൂര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്‌തു. ജയപ്രകാശ്‌ കുളൂര്‍, ജോയ്‌ ശ്രീധര്‍, സുരേഷ്‌ തോലബ്ര എന്നിവര്‍ക്കുള്ള കലയുടെ ഉപഹാരം കല കുവൈറ്റ്‌ പ്രസിഡന്റ്‌ കെ.വിനോദ്‌ കൈമാറി.

പരിപാടികള്‍ക്ക്‌ കല കുവൈറ്റ്‌ കലാവിഭാഗം സെക്രട്ടറി ദിലീപ്‌ നടേരി, ജെ.സജി, വിന്നു കല്ലേലി, ആര്‍. നാഗനാഥന്‍, സുരേഷ്‌ ബാബു, ഷിനോജ്‌ മാത്യു, സുദര്‍ശനന്‍ കളത്തില്‍, പി.ആര്‍. കിരണ്‍, റെജി ജേക്കബ്‌ എന്നിവര്‍ നേതൃത്വം നല്‍കി.
കല കുവൈറ്റ്‌ നാടക മത്സരം; 'ദാഹം' മികച്ച നാടകം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക