Image

ഇന്ത്യ-കുവൈറ്റ്‌ ബന്ധം ഏറെ സുദൃഢം: വിദേശകാര്യ സഹമന്ത്രി അഹമ്മദ്‌

Published on 17 October, 2012
ഇന്ത്യ-കുവൈറ്റ്‌ ബന്ധം ഏറെ സുദൃഢം: വിദേശകാര്യ സഹമന്ത്രി അഹമ്മദ്‌
കുവൈറ്റ്‌ സിറ്റി: ചരിത്രപരമായും സാംസ്‌കാരികമായും നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഇന്ത്യ-കുവൈറ്റ്‌ ബന്ധം ഏറെ സുദൃഢമാണെന്ന്‌ വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ്‌. ജനാധിപത്യ പാരമ്പര്യമുള്ള തുറന്ന സമൂഹമായ കുവൈത്തിണ്‍െറ വളര്‍ച്ചയില്‍ ഏറെ സന്തോഷിക്കുന്ന രാജ്യമാണ്‌ ഇന്ത്യയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രഥമ ഏഷ്യ സഹകരണ സംവാദ ഉച്ചകോടിയില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ സംഘത്തെ നയിച്ചെത്തിയ അദ്ദേഹം ഇന്ത്യന്‍ എംബസിയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു.

ലോകസാമ്പത്തിക മേഖലയുടെ കേന്ദ്രമായി ഏഷ്യ മാറിക്കൊണ്ടിരിക്കുകയാണെന്നതിനാല്‍ തന്നെ കുവൈത്ത്‌ ആതിഥ്യം വഹിക്കുന്ന ഉച്ചകോടിക്ക്‌ അതീവ പ്രാധാന്യമുണ്ടെന്ന്‌ മന്ത്രി ചൂണ്ടിക്കാട്ടി. ഏഷ്യന്‍ രാജ്യങ്ങള്‍ തമ്മിലുള്ള വര്‍ധിച്ചുവരുന്ന സഹകരണവും ബന്ധവും വന്‍കരയുടെ സാമ്പത്തിക സ്ഥിരതയെ ഏറെ സ്വാധീനിക്കുമെന്ന്‌ അദ്ദേഹം പറഞ്ഞു. ഇത്തരമൊരു ഉച്ചകോടിക്ക്‌ അരങ്ങൊരുക്കിയ കുവൈത്ത്‌ അമീര്‍ ശൈഖ്‌ സ്വബാഹ്‌ അല്‍ അഹ്മദ്‌ അസ്വബാഹിന്‌ കൃതജ്ഞത രേഖപ്പെടുത്തുന്നതായും മന്ത്രി വ്യക്തമാക്കി.

ലോകത്തെ വളര്‍ന്നുകൊണ്ടിരിക്കുന്ന സാമ്പത്തിക ശക്തിയായ ഇന്ത്യയും പശ്ചിമേഷ്യയിലെ സമ്പന്ന രാഷ്ട്രമായ കുവൈത്തും തമ്മിലുള്ള വ്യാപാര, വാണിജ്യ ബന്ധത്തിന്‌ അതിയായ പ്രധാന്യമുണ്ടെന്ന്‌ അഭിപ്രായപ്പെട്ട ഇ. അഹമ്മദ്‌ ഈ മേഖലയില്‍ കൂടുതല്‍ വളരുന്നതിന്‌ യോജിച്ച ശ്രമമുണ്ടാവണമെന്ന്‌ ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ അംബാസഡര്‍ സതീഷ്‌ സി. മത്തേ, ഫസ്റ്റ്‌ സെക്രട്ടറിമാരായ വിധു പി. നായര്‍, വിനോദ്‌ കുമാര്‍ തുടങ്ങിയവരും ഇന്ത്യന്‍ സമൂഹത്തിലെ പ്രമുഖരും സ്വീകരണത്തില്‍ സംബന്ധിച്ചു.
ഇന്ത്യ-കുവൈറ്റ്‌ ബന്ധം ഏറെ സുദൃഢം: വിദേശകാര്യ സഹമന്ത്രി അഹമ്മദ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക