ദോഹ: ഖത്തറിന്റെ സമുദ്രജലാതിര്ത്തി ലംഘിച്ചതിന് ബഹ്റൈനില്‍ നിന്നുള്ള 22
ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ഖത്തര്‍ തീരസംരക്ഷണ സേന അറസ്റ്റ് ചെയ്തു. ഏഴ്
ബോട്ടുകളിലായി എത്തിയ ഇവരെ ഇന്നലെ രാവിലെയാണ് അറസ്റ്റു ചെയ്തത്.
അറസ്റ്റിലായവരെല്ലാവരും തമിഴ്നാട്ടിലെ കന്യാകുമാരി
ജില്ലക്കാരാണ്.
കന്യാകുമാരി ജില്ലയിലെ കുളച്ചല്‍, എനയം, കരിയപട്ടണം, മുട്ടം
എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ബോട്ടിലുണ്ടായിരുന്നവര്‍. ഇവരുടെ പേരു
വിവരങ്ങള്‍ അിറയവായിട്ടില്ല. കേന്ദ്രസര്‍ക്കാരുമായും തമിഴ്നാട് സര്‍ക്കാരുമായും
ഖത്തറിലെ ഇന്ത്യ എംബസിയുമായും ബന്ധപ്പെട്ട് ഇവരുടെ മോചനത്തിനുള്ള ശ്രമങ്ങള്‍
ആരംഭിച്ചതായി തമിഴ്നാട്ടിലെ സൗത്ത് ഏഷ്യന്‍ ഫിഷന്‍മെന്‍ അസോസിയേഷന് പ്രസിഡന്റ്
ഫാ. ചര്‍ച്ചില്‍ അറിയിച്ചു.