കെ.ആര്. മീരയുടെ ‘ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍’ സിനിമയാകുന്നു
Published on 08 October, 2012
കൊച്ചി: കെ.ആര്. മീരയുടെ ‘ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍’ ചെറുകഥ
അതേപേരില്‍ സിനിമയാകുന്നു. കെ.ആര്. മീര തന്നെയാണ് തിരക്കഥ. പോളിയോ
ബാധിച്ച അതിസുന്ദരിയായ മുസ്ലിം യുവതിയുമായി സത്യനെന്ന വാടക കൊലയാളിയുടെ
പ്രണയമാണ് സിനിമയുടെ പ്രമേയം. മാതൃഭൂമി ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ച
‘ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍’ പ്രശംസപിടിച്ചുപറ്റിയിരുന്നു. നിരവധി
ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യുകയും ചെയ്തിരുന്നു.
മാറ്റങ്ങളൊന്നുമില്ലാതെ സിനിമയാക്കാന്‍ കഴിയുന്ന കഥയാണ് ഇതെന്ന്
തോന്നിയതാണ് സിനിമയാക്കാന്‍ പ്രേരിപ്പിച്ചതെന്ന് സംവിധായകന് സുധി അന്ന
വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല