ധാക്ക: ഫേസ്ബുക്കില്‍ ഇസ്ലാമിനെ അപമാനിക്കുന്ന ഫോട്ടോ പ്രസിദ്ധപ്പെടുത്തിയെന്ന് ആരോപിച്ച് ബംഗ്ലാദേശില്‍ ബുദ്ധമതക്കാര്ക്കെതിരേ മുസ്ലീം വിഭാഗത്തിന്റെ പ്രതിഷേധം. കോക്സ് ബസാറിലെ ബുദ്ധഗ്രാമത്തിലേക്ക് പ്രതിഷേധ പ്രകടനം നടത്തിയവര്‍ ബുദ്ധക്ഷേത്രങ്ങളും വീടുകളും നശിപ്പിച്ചു. ഫോട്ടോ പ്രസിദ്ധീകരിച്ചത് ബുദ്ധമത വിശ്വാസിയാണെന്ന് ആരോപിച്ചാണ് പ്രതിഷേധം. സംഭവത്തിന്റെ പശ്ചാത്തലത്തല് ബുദ്ധവിശ്വാസികള്‍ താമസിക്കുന്നിടത്ത് കൂടുതല്‍ സുരക്ഷയേര്പ്പെടുത്തിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.