Image

പശ്ചിമബംഗാളില്‍ ബസ്‌ മറിഞ്ഞ്‌ ഏഴു പേര്‍ മരിച്ചു, 11 പേര്‍ക്ക്‌ പരിക്ക്‌

Published on 30 September, 2012
പശ്ചിമബംഗാളില്‍ ബസ്‌ മറിഞ്ഞ്‌ ഏഴു പേര്‍ മരിച്ചു, 11 പേര്‍ക്ക്‌ പരിക്ക്‌
കോല്‍ക്കത്ത: പശ്ചിമബംഗാളില്‍ ബസ്‌ മറിഞ്ഞ്‌ ഏഴു പേര്‍ മരിച്ചു. പതിനൊന്ന്‌ പേര്‍ക്ക്‌ പരിക്കേറ്റു.

ഹൂഗ്ലി ജില്ലയിലെ ഗൂരപില്‍ ദേശീയപാത രണ്‌ടിലായിരുന്നു അപകടം. താരാപീഠില്‍ നിന്നും കോല്‍ക്കത്തയിലേക്ക്‌ വരികയായിരുന്ന ബസാണ്‌ അപകടത്തില്‍പെട്ടത്‌. ബിഹാറിലെ വൈശാലി ജില്ലയില്‍ നിന്നുള്ളവരാണ്‌ അപകടത്തില്‍പെട്ടത്‌. മുപ്പതോളം പേര്‍ ബസിലുണ്‌ടായിരുന്നു. പരിക്കേറ്റ 11 പേരെ സമീപമുള്ള ബുര്‍ദ്വാന്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ചിലരുടെ നില ഗുരുതരമാണ്‌. താരാപീഠിലെ കാളിക്ഷേത്രം സന്ദര്‍ശിച്ച്‌ മടങ്ങുകയായിരുന്നു സംഘം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക