മുംബൈ: ബോളിവുഡിലെ എക്കാലത്തെയും മികച്ച ഹിറ്റായ ഷോലെ അടക്കം നിരവധി അവിസ്മരണീയ സിനിമകളുടെ എഡിറ്ററായ എം എസ് ഷിന്‍ഡെ (83) വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് അന്തരിച്ചു. ധാരാവി ചേരിയിലെ വീട്ടില്‍ വെള്ളിയാഴ്ച പകല്‍ 10.45നാണ് അന്ത്യം. നൂറിലേറെ ബോളിവുഡ് ചിത്രങ്ങളുടെ എഡിറ്റാറായ ഷിന്‍ഡെയുടെ ജീവിതം ദാരിദ്ര്യംനിറഞ്ഞതായിരുന്നു. സെന്‍ട്രല്‍ മുംബൈയിലെ പരേലില്‍ ഫ്ളാറ്റ് തകര്‍ന്നതിനെത്തുടര്‍ന്ന് ആറുമാസംമുമ്പാണ് മൂത്ത മകള്‍ക്കൊപ്പം ഷിന്‍ഡെ ധാരാവിയിലെ പിഎംജിപി ചേരിയിലെ ചെറിയ വീട്ടിലേക്ക് താമസം മാറിയത്. സംവിധായകന് രമേഷ് സിപ്പിയുടെ മിക്ക ചിത്രങ്ങളുടെയും എഡിറ്റര്‍ ഷിന്‍ഡെ ആയിരുന്നു. 2000 രൂപ മാസക്കൂലിക്കായിരുന്നു ഷിന്‍ഡെ രമേഷ് സിപ്പിക്കുവേണ്ടി ജോലി ചെയ്തത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല