ന്യൂഡല്‍ഹി: അമേരിക്കയില്‍നിന്ന് ഇന്ത്യ 3000 കോടി മുടക്കി എം777 ഗണത്തില്‍പ്പെട്ട ഭാരംകുറഞ്ഞ 145 പീരങ്കി വാങ്ങും. ഇതു സംബന്ധിച്ച അഭ്യര്‍ഥന കത്ത് ഒക്ടോബറില്‍ അമേരിക്കയ്ക്ക് കൈമാറുമെന്ന് പ്രതിരോധമന്ത്രാലയം അറിയിച്ചു. പ്രതിരോധമന്ത്രി എ കെ ആന്റണി അധ്യക്ഷനായ ഉന്നതതല പ്രതിരോധ സമിതി പീരങ്കികള്‍ വാങ്ങാന്‍ അടുത്തിടെ അനുമതി നല്‍കിയിരുന്നു. അരുണാചല്‍പ്രദേശ്, ലഡാക് തുടങ്ങിയ ഉയര്‍ന്ന പ്രദേശങ്ങളില്‍ ഉപയോഗിക്കാന്‍വേണ്ടിയാണ് ഇവ വാങ്ങുന്നത്.