Image

ഇന്ത്യ ഇന്ന് ജിസാറ്റ് 10 വിക്ഷേപിക്കും

Published on 29 September, 2012
ഇന്ത്യ ഇന്ന് ജിസാറ്റ് 10 വിക്ഷേപിക്കും
ബംഗളൂരു: ഇന്ത്യയുടെ ഏറ്റവും ഭാരമേറിയ ഉപഗ്രഹം ജിസാറ്റ് 10 ശനിയാഴ്ച വിക്ഷേപിക്കും. ഫ്രഞ്ച് ഗയാനയില്‍ പുലര്‍ച്ചെയാണ് 3400 കിലോയുള്ള ജിസാറ്റിന്റെ വിക്ഷേപണം. ഐഎസ്ആര്‍ഒയുടെ 101ാം ദൗത്യമാണിത്. ഏരിയന്‍ 5 റോക്കറ്റിന്റെ സഹായത്തോടെയാണ് ജിസാറ്റ് 10ന്റെ വിക്ഷേപണം. അത്യന്താധുനിക ആശയവിനിമയത്തിന് സഹായകമാകുന്ന ഉപഗ്രഹം വ്യോമയാനമേഖലയ്ക്ക് പ്രയോജനപ്രദമാകുമെന്ന് അധികൃതര്‍ അറിയിച്ചു. 750 കോടി രൂപയാണ് ദൗത്യത്തിനായി ഐഎസ്ആര്‍ഒ ചെലവഴിച്ചത്.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക