Image

കായിക ശ്രേഷ്ഠതയ്ക്കൊപ്പം ആത്മീയതയും:പാപ്പ സ്പോട്സ് ഡോക്ടര്‍മാരോട്

Published on 28 September, 2012
കായിക ശ്രേഷ്ഠതയ്ക്കൊപ്പം ആത്മീയതയും:പാപ്പ സ്പോട്സ് ഡോക്ടര്‍മാരോട്
വത്തിക്കാന്‍ : റോമില്‍ സമ്മേളിച്ചിരിക്കുന്ന സ്പോര്‍ട്സ് ഡോക്ടര്‍മാരുടെ 32-ാം ആഗോള സമ്മേളനത്തിനു സെപ്റ്റംമ്പര്‍ 27-ാം തിയതി വ്യാഴ്ച രാവിലെ നല്കിയ സന്ദേശത്തിലാണ് പാപ്പാ ഇപ്രകാരം ഉദ്ബോധിപ്പിച്ചത്. 117 രാജ്യങ്ങളില്‍ നിന്നെത്തിയ ഡോക്ടര്‍മാരെ കാസില്‍ ഗന്തോള്‍ഫോയിലുള്ള തന്‍റെ വേനല്‍ക്കാല വസതിയില്‍ കൂടിക്കാഴ്ചയില്‍ സ്വീകരിച്ചുകൊണ്ടാണ് പാപ്പ സന്ദേശംനല്കിയത്.

നശ്വരമായ വിജയത്തിനും സമ്മാനത്തിനുംവേണ്ടി കായിക താരങ്ങള്‍ ഇത്രയേറെ പരിശീലിക്കുകയും ആത്മനിയന്ത്രണം പാലിക്കുകയും ചെയ്യുന്നെങ്കില്‍, അനശ്വരവും ആത്മീയവുമായ ലക്ഷൃങ്ങള്‍ക്കുവേണ്ടിയും മനുഷ്യന്‍ കഠിനാദ്ധ്വാനം ചെയ്യണമെന്ന് പാപ്പ ഡോക്ടര്‍മാരെ അനുസ്മരിപ്പിച്ചു. ശാരീരിക സൗഖ്യത്തിന്‍റെയും കായിക മേന്മയുടെയും പ്രായോജകര്‍ക്ക് ആത്മീയമായ മനുഷ്യന്‍റെ പുനര്‍ജജീവനത്തിന് കരുത്തുണ്ടാവട്ടെയെന്നും
പാപ്പ ആശംസിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക