Image

സഭയിലെ ധ്രൂവികരണം യാഥാസ്ഥിതികരും പുരോഗമനവാദികളും

Published on 21 September, 2012
സഭയിലെ ധ്രൂവികരണം യാഥാസ്ഥിതികരും പുരോഗമനവാദികളും
റോം: സഭയിലെ ധ്രൂവീകരണം മാറ്റി, ക്രിസ്തുവിലുള്ള ഐക്യം വളര്‍ത്തുകയാണ് ഇന്നിന്‍റെ ആവശ്യമെന്ന്, വിശ്വാസ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രീഫെക്ട്, കര്‍ദ്ദിനാള്‍ ജെരാര്‍ഡ് മുള്ളര്‍ പ്രസ്താവിച്ചു. വത്തിക്കാന്‍റെ വിശ്വാസ പ്രഘോഷണത്തിനായുളള കാര്യാലയത്തിന്‍റെ ഉത്തരവാദിത്തം ഈയിടെ പുതുതായി ഏറ്റെടുത്ത കര്‍ദ്ദിനാള്‍ മുള്ളര്‍, സെപ്റ്റംമ്പര്‍ 18-ാംതിയതി വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തിലാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.

പുരോഗമനവാദികളെന്നും യാഥാസ്ഥിതികരെന്നുമുള്ള ശക്തമായ ധ്രൂവീകരണം ആഗോള സഭയില്‍ ഇന്നു നിലനില്ക്കുന്നുണ്ടെന്ന് ദൈവശാസ്ത്ര പണ്ഡിതനും വത്തിക്കാന്‍റെ വിശ്വാസപ്രഘോഷണ സംഘത്തില്‍ ഇതര തസ്തികയില്‍ പരിചയസമ്പന്നനുമായ കര്‍ദ്ദിനാള്‍ മുള്ളര്‍ നിരീക്ഷിച്ചു.

രാഷ്ട്രീയ സഖ്യമോ, ശാസ്ത്രീയ സംഘമോ അല്ല സഭയെന്നും, അത് ദൈവിക ദാനമായ കൂട്ടായ്മയും ക്രിസ്തുവിലുള്ള ഐക്യവുമാണെന്നും കര്‍ദ്ദിനാള്‍ മുള്ളര്‍ അഭിപ്രായപ്പെട്ടു.

ഏകദൈവത്തിലും ക്രിസ്തുവിലുമുള്ള വിശ്വാസം കലവറയില്ലാതെ സമര്‍പ്പിക്കുമ്പോള്‍ വ്യക്തിപരവും സ്വാര്‍ത്ഥവുമായ താല്പര്യങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും കര്‍ദ്ദാനാള്‍ മുള്ളര്‍ അഭിമുഖത്തില്‍ ഉദ്ബോധിപ്പിച്ചു. ക്രിസ്തുവിലുള്ള ഐക്യം തകര്‍ക്കുന്ന സഭാ സമൂഹങ്ങളിലെ അസൂയയും അതിമോഹവും ഇല്ലാതാക്കി, ഐക്യത്തിന്‍റെ അന്തരീക്ഷം വളര്‍ത്തിയെടുക്കുകയാണ് തന്‍റെ പ്രഥമ ലക്ഷൃമെന്ന് കര്‍ദ്ദിനാള്‍ മുള്ളര്‍ വെളിപ്പെടുത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക