ഹൂസ്റ്റണ്‍: ഇമ്മാനുവേല്‍ മാര്‍ത്തോമാ ഇടവക മിഷന്റെ ആഭിമുഖ്യത്തിലുള്ള കണ്വന്ഷന്
സെപ്റ്റംബര്‍ 20-ന് വ്യാഴാഴ്ച 7-ന് ആരംഭിക്കും. 21, 22 (വെള്ളി, ശനി) വൈകിട്ട്
7-ന് യോഗം ഉണ്ടായിരിക്കും. സമാപന യോഗം 23-ന് ഞായറാഴ്ച രാവിലെ 10-ന് ആരംഭിക്കും.
പ്രസിദ്ധ കണ്വന്ഷന് പ്രാസംഗികനും. മിഷന്‍സ് ഇന്ത്യാ ഡയറക്ടറുമായ ഡോ.
ജോര്‍ജ് ചെറിയാന് എല്ലാ ദിവസങ്ങളിലെ യോഗങ്ങളിലും പ്രസംഗിക്കും. ഹൂസ്റ്റണ്‍
ഇമ്മാനുവേല്‍ ചര്‍ച്ചില്‍ വെച്ചാണ് യോഗങ്ങള്‍ നടക്കുക. എല്ലാവരേയും
കണ്‍വന്‍ഷനിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.