Image

കൈരളി ടിവിയുടെ ചാനലുകള്‍ ഇനിമുതല്‍ മലയാളം ഐപിടിവിയില്‍

Published on 15 September, 2012
കൈരളി ടിവിയുടെ ചാനലുകള്‍ ഇനിമുതല്‍ മലയാളം ഐപിടിവിയില്‍
ഒരു ജനതയുടെ ആത്മാവിഷ്‌കാരമായ മലയാളം കമ്യൂണിക്കേഷന്‍സിന്റെ രണ്ട്‌ മലയാളം ചാനലുകള്‍- പീപ്പിള്‍ ടിവി (24 മണിക്കൂര്‍ ലൈവ്‌ ന്യൂസ്‌ ചാനല്‍), യൂത്ത്‌ ചാനലായ `വി' ചാനല്‍ എന്നിവ `മലയാളം ഐപിടിവി'യില്‍ ലഭ്യമാക്കുന്നു. ഹോള്‍ഡ്‌ ചെയ്യാതെ 24 മണിക്കൂറും ന്യൂസ്‌ ലൈവായി സംപ്രേഷണം ചെയ്യുന്ന ഏക മലയാളം ചാനലാണ്‌ പീപ്പിള്‍സ്‌ ടിവി. ന്യൂസ്‌ പ്രോഗ്രാമിനു പുറമെ വിവിധ അവാര്‍ഡുകള്‍ കരസ്ഥമാക്കിയ `കേരളാ എക്‌സ്‌പ്രസ്‌', `വട്ടമേശ', `അന്യോന്യം', നടന്‍ ശ്രീനിവാസന്റെ `കാഴ്‌ചപ്പാട്‌' എന്നീ പ്രോഗ്രാമുകളും പീപ്പിളില്‍ സംപ്രേ.ണം ചെയ്യുന്നു. ലോകമെമ്പാടുമുള്ള മലയാളികള്‍ ഏറ്റവും ഇഷ്‌ടപ്പെടുന്ന മലയാളം ചാനലുകളിലൊന്നാണ്‌ `വി' ചാനല്‍. രാവിലെയും വൈകിട്ടുമുള്ള പുതിയ രണ്ട്‌ മലയാളം സിനിമകള്‍ക്കു പുറമെ വീ ചാനല്‍ ഒരുക്കുന്ന ലെറ്റ്‌സ്‌ ടോക്ക്‌, ഫുഡ്‌ ആന്‍ഡ്‌ ട്രാവല്‍, ഡ്യൂ ഡ്രോപ്‌സ്‌, ചിരിയോ ചിരി എന്നീ പ്രോഗ്രാമുകള്‍ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയതാണ്‌.

മലയാളിയുടെ സ്വീകരണ മുറിയില്‍ ഈ ചാനലുകള്‍ ഒരു വിസ്‌മയമൊരുക്കും എന്നതില്‍ സംശയമില്ല.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: മലയാളം ഐപി ടിവി, ബിവിജെഎസ്‌ കമ്യൂണിക്കേഷന്‍സ്‌. ഫോണ്‍: 732 648 0576,
കൈരളി ടിവിയുടെ ചാനലുകള്‍ ഇനിമുതല്‍ മലയാളം ഐപിടിവിയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക