Image

സമാധനത്തിന് അടിസ്ഥാനം മതസ്വാതന്ത്ര്യമെന്ന്

Published on 14 September, 2012
സമാധനത്തിന് അടിസ്ഥാനം മതസ്വാതന്ത്ര്യമെന്ന്
വാഷിംങ്ടണ്‍: സമാധാനത്തിനും പൊതുനന്മയ്ക്കും മതസ്വാതന്ത്ര്യം അനിവാര്യമാണെന്ന്, ഐക്യ രാഷ്ട്ര സംഘടനയിലെ വത്തിക്കാന്‍റെ സ്ഥിരം നിരീക്ഷകന്‍, ആര്‍ച്ചുബിഷപ്പ് സില്‍വാനോ തൊമാസി പ്രസ്താവിച്ചു. ഐക്യരാഷ്ട്ര സംഘടന സെപ്റ്റംമ്പര്‍ 13-ാം തിയതി വാഷിംഗ്ടണില്‍ സംഘടിപ്പിച്ച മതസ്വാതന്ത്രൃത്തെക്കുറിച്ചുള്ള അന്തര്‍ദേശിയ സമ്മേളനത്തിലാണ് വത്തിക്കാന്‍റെ പ്രതിനിധി ഇപ്രകാരം പ്രസ്താവിച്ചത്.

സാമൂഹ്യ പ്രതിബദ്ധതയില്ലാത്തതും, പ്രശ്നങ്ങള്‍ക്ക് നിദാനവുമായ വ്യക്തിഗത പ്രസ്ഥാനമാണ്
മതങ്ങള്‍ എന്ന തെറ്റായ ചിന്താഗതി സമൂഹത്തില്‍ വളര്‍ന്നു വരുന്നതിനാല്‍, രാഷ്ട്രീയ നിരീക്ഷകരും മനുഷ്യാവകാശ സംരക്ഷകരും ഇന്ന് മതസ്വാതന്ത്ര്യത്തെക്കുറിച്ചല്ല, അധികമായും മതസഹിഷ്ണുതയെക്കുറിച്ചാണ് പരാമര്‍ശിക്കുന്നതെന്ന്, ആര്‍ച്ചുബിഷപ്പ് തൊമാസി തന്‍റെ പ്രബന്ധത്തില്‍ ചൂണ്ടിക്കാട്ടി. മതങ്ങള്‍ ആഴമായ ബോധ്യങ്ങളെ ആധാരമാക്കിയുള്ള വിശ്വാസ സമൂഹങ്ങളാണെന്നും, ആകയാല്‍ അവയാണ് സമൂഹത്തിന്‍റെ ധാര്‍മ്മിക മൂല്യങ്ങള്‍ക്കും നന്മയ്ക്കും വഴിതെളിക്കേണ്ടതെന്നും ആര്‍ച്ചുബിഷപ്പ് തൊമാസി അഭിപ്രായപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക