മെല്‍ബണ്‍: പ്രവാസി കേരള കോണ്‍ഗ്രസ് അയലന്‍ഡ് ഘടകവും ഓസ്ട്രേലിയ- ന്യൂസിലന്‍ഡ് ഘടകവും സംയുക്തമായി ഇറക്കാന്‍ പോകുന്ന 2013ലെ കലണ്ടറിന്റെ ഔദ്യോഗിക ഉദ്ഘാടനം കേരള കോണ്‍ഗ്രസ് പാര്‍ട്ടി യുവനേതാവ് ജോസ് കെ. മാണി എംപി നിര്‍വഹിച്ചു.
പാലായിലെ ബ്ലൂമൂണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പാര്‍ട്ടിയുടെ നേതാക്കള്‍ക്ക് പുറമെ അയര്‍ലന്‍ഡ് കോര്‍ഡിനേറ്റര്‍ രാജു കുന്നക്കാട്, പ്രവാസി കേരള കോണ്‍ഗ്രസ് മെല്‍ബണ്‍ കോര്‍ഡിനേറ്റര്‍ സജി മുണ്ടയ്ക്കല്‍ ന്യൂസിലന്‍ഡ് പ്രതിനിധി ജോസ് ചാക്കോ, പ്രദീപ് വലിയപറമ്പില്‍, മുഹമ്മദ് ഇക്ബാല്‍ എന്നിവര്‍ ആംശസകള്‍ അര്‍പ്പിച്ചു. 2013ലെ പാര്‍ട്ടിയുടെ കലണ്ടര്‍ ഡിസംബര്‍ അവസാനവാരത്തോടെ വിതരണം ആരംഭിക്കുമെന്ന് മെല്‍ബണ്‍ ഘടകം കോര്‍ഡിനേറ്റര്‍ സജി മുണ്ടയ്ക്കല്‍ അറിയിച്ചു.