Image

പിഞ്ചു കുഞ്ഞ് മുങ്ങിമരിച്ചു

Published on 07 September, 2012
പിഞ്ചു കുഞ്ഞ് മുങ്ങിമരിച്ചു
വൈക്കം: പിഞ്ചുകുഞ്ഞ് വീടിനു സമീപത്തെ കുളത്തില്‍ മുങ്ങിമരിച്ചു. ചേര്‍ത്തല നഗരസഭ 27-ാം വാര്‍ഡ് കീഴാഞ്ഞലി സെബാസ്റ്റ്യന്‍ ചാക്കോയുടെ മകള്‍ എയ്ഞ്ചലീന(രണ്ട്)യാണ് മുങ്ങിമരിച്ചത്. മാതാവ് ജെസിയുടെ ടിവി പുരം പള്ളിപ്രത്തുശേരി പൂതനേഴത്ത് തെക്കിനേഴത്ത് വീടിന്റെ പിറകിലെ കുളത്തിലാണ് അപകടം സംഭവിച്ചത്.കുഞ്ഞിന് മുറ്റത്തുവച്ച് ആഹാരം നല്‍കിക്കൊണ്ടിരിക്കുന്നതിനിടെ മാതാവ് കുഞ്ഞിനെ നിലത്തുനിര്‍ത്തിയിട്ട് വീട്ടിനുള്ളില്‍പ്പോയി തിരിച്ചുവന്നപ്പോള്‍ കുഞ്ഞ് നടന്നുചെന്ന് കുളത്തില്‍വീഴുകയായിരുന്നു. ഈ സമയം വീടിനു സമീപത്തുകൂടി ഏതാനും അന്യസംസ്ഥാനക്കാര്‍ കടന്നുപോയതിനാല്‍ കുഞ്ഞിനെ ഇവര്‍ തട്ടിക്കൊണ്ടുപോയതായിരിക്കുമെന്നു വീട്ടുകാര്‍ കരുതി. അതിനാല്‍ കുഞ്ഞിന്റെ ഫോട്ടോ പോലീസിനു നല്‍കിയതിനെത്തുടര്‍ന്ന് പോലീസ് തെരച്ചില്‍ നടത്തിയെങ്കിലും കുഞ്ഞിനെ കണെ്ടത്താനായില്ല. 

പിന്നീട് ടിവിപുരത്ത് സംഭവസ്ഥലത്തെത്തിയ വൈക്കം സിഐ കെ.സി. ബേബിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് കുളത്തില്‍ തെരച്ചില്‍ നടത്തി മൃതദേഹം കണെ്ടടുക്കുകയായിരുന്നു. 

പ്ലസ്ടു വിദ്യാര്‍ഥിയായ അലന്‍, എട്ടാംക്ലാസ് വിദ്യാര്‍ഥിനി ആന്‍ തെരേസ എന്നിവര്‍ സഹോദരങ്ങളാണ്.ചേര്‍ത്തല സെന്റ് മേരീസ് പള്ളിയില്‍.വൈക്കം പോലീസ് മേല്‍നടപടി സ്വീകരിച്ചു.


പിഞ്ചു കുഞ്ഞ് മുങ്ങിമരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക