Image

മുംബൈ ബാന്ദ്ര-കുര്‍ല കോംപ്ളക്സില്‍ തീപിടുത്തം

Published on 06 September, 2012
മുംബൈ ബാന്ദ്ര-കുര്‍ല കോംപ്ളക്സില്‍ തീപിടുത്തം
മുംബൈ: മുംബൈയിലെ ബാന്ദ്ര-കുര്‍ല കോംപ്ളക്സില്‍ വന്‍ തീപിടുത്തം. 15 നിലകളുള്ള കെട്ടിടത്തിന്റെ 12, 13 നിലകളിലാണ് തീപിടുത്തം ഉണ്ടായത്. നിരവധി ബാങ്കുകളുടെ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ നിരവധി വമ്പന്‍ കമ്പനികളുടെ ഓഫീസുകളും പ്രവര്‍ത്തിക്കുന്നുണ്ട്. സംഭവത്തെ തുടര്‍ന്ന് കെട്ടിടത്തില്‍ നിന്നും ഓഫീസ് ജീവനക്കാരെ ഉള്‍പ്പെടെയുള്ളവരെ ഒഴിപ്പിച്ചു. ഫയര്‍ എന്‍ജിന്‍ യൂണിറ്റുകള്‍ തീ അണയ്ക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക