തിരുവനന്തപുരം: എമേര്‍ജിംഗ് കേരളയിലെ പ്രൊജക്ടുകളെക്കുറിച്ച്
വിമര്‍ശനമുയര്‍ന്ന സാഹചര്യത്തില്‍ ഇക്കാര്യം വിശദീകരിച്ച് പ്രതിപക്ഷ
നേതാവിന് മുഖ്യമന്ത്രിയുടെ കത്ത്. പ്രതിപക്ഷം വിശദാംശങ്ങള്‍ ആവശ്യപ്പെട്ട
മൂന്ന് പദ്ധതികളും തുടങ്ങിയത് എല്‍ഡിഎഫ് സര്‍ക്കാരാണെന്ന് കത്തില്‍
മുഖ്യമന്ത്രി വ്യക്തമാക്കുന്നു.
ഇത് മറച്ചുവെച്ചുള്ള പ്രതിപക്ഷ പ്രചാരണം ശരിയല്ല. വി.എസ് ആവശ്യപ്പെട്ട
പദ്ധതികളുടെ വിശദാംശങ്ങള്‍ നല്‍കാമെന്നും ഏത് രേഖകള്‍ വേണമെങ്കിലും
പ്രതിപക്ഷത്തിന് നല്കാന് തയാറാണെന്നും മുഖ്യമന്ത്രി കത്തില്‍ പറയുന്നു.
പദ്ധതികള്‍ക്ക് പ്രതിപക്ഷ സഹകരണം ആവശ്യമാണെന്നും മുഖ്യമന്ത്രി കത്തില്‍
വ്യക്തമാക്കുന്നു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല