Image

ഡോക്ടര്‍മാര്‍ നിസ്സഹകരണ സമരം തുടങ്ങി

Published on 06 September, 2012
ഡോക്ടര്‍മാര്‍ നിസ്സഹകരണ സമരം തുടങ്ങി
സംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ നിസ്സഹകരണ സമരം വ്യാഴാഴ്ച രാവിലെ ആരംഭിച്ചു. അമൃതാനന്ദമയി മഠത്തില്‍ അതിക്രമിച്ചു കയറിയ സത്നംസിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് ഡോക്ടര്‍മാര്‍ക്കെതിരെ സ്വീകരിച്ച അച്ചടക്കനടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് കെ.ജി.എം.ഒയുടെ നേതൃത്വത്തില്‍ സമരം നടക്കുന്നത്.
രോഗികളെ പരിശോധിക്കുന്നതിന്‍ നിന്ന് ഡോക്ടര്‍മാര്‍ വിട്ടു നില്‍ക്കാത്തതിനാല്‍ ആശുപത്രികളുടെ സാധാരണ പ്രവര്‍ത്തനം അവതാളത്തിലാവില്ല. മറ്റു സര്‍ക്കാര്‍ യോഗങ്ങളിലും നടപടികളിലും പങ്കെടുക്കാതെ നിസ്സഹകരിക്കാനാണ് തീരുമാനം.

ഇന്നലെ വൈകീട്ട് ആരോഗ്യമന്ത്രി വി.എസ് ശിവകുമാറുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സമരവുമായി മുന്നോട്ട് പോവാന്‍ ഡോക്ടര്‍മാരുടെ സംഘടന തീരുമാനിച്ചത്.

അതേസമയം, സമരത്തെ കര്‍ശനമായി നേരിടുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചിട്ടുണ്ട്. സമരക്കാര്‍ക്കെതിരെ സര്‍ക്കാര്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ചു. ഡി.എം.ഒമാരുടെ യോഗത്തില്‍ നിന്ന് വിട്ടു നിന്നാല്‍ സര്‍വീസ് ബ്രേക്ക് ഉണ്ടാവും. സര്‍ക്കുലറിന്റെ പകര്‍പ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് അയച്ചിട്ടുണ്ട്.

നേരത്തെ മുഖ്യമന്ത്രിയുമായും ഇത് സംബന്ധിച്ച് ചര്‍ച്ച നടന്നിരുന്നെങ്കിലും വിജയം കണ്ടിരുന്നില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക