Image

കണ്ണൂരില്‍ ഇന്ന് ഹര്‍ത്താല്‍

Published on 05 September, 2012
കണ്ണൂരില്‍ ഇന്ന് ഹര്‍ത്താല്‍
കണ്ണൂര്‍: എ.ബി.വി.പി. കണ്ണൂര്‍ നഗര്‍ കമ്മിറ്റിയംഗം സച്ചിന്‍ ഗോപാലിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലയില്‍ വ്യാഴാഴ്ച ബി.ജെ.പി. പ്രഖ്യാപിച്ച ഹര്‍ത്താല്‍ പുരോഗമിക്കുന്നു. ഹര്‍ത്താലില്‍ നിന്ന് വാഹനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. എ.ബി.വി.പി. കണ്ണൂര്‍ നഗര്‍ കമ്മിറ്റിയംഗം സച്ചിന്‍ ഗോപാലിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച എ.ബി.വി.പി. സംസ്ഥാന വ്യാപകമായി പഠിപ്പു മുടക്കും പ്രഖ്യാപിച്ചിട്ടുണ്ട്.

കുത്തേറ്റ് ഗുരുതരമായി പരിക്കുകളോടെ മംഗലാപുരത്ത് സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന സച്ചിന്‍ ബുധനാഴ്ച വൈകീട്ടാണ് മരിച്ചത്. കാമ്പസ് ഫ്രണ്ട്-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ആക്രമിച്ചെന്നാണ് പരാതി. മൃതദേഹം വൈകീട്ട് പയ്യാമ്പലത്ത് സംസ്‌കരിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക