എബിവിപി പ്രവര്‍ത്തകന്റെ മരണം: കണ്ണൂരില്‍ നാളെ ഹര്‍ത്താല്‍
Published on 05 September, 2012
കണ്ണൂര്‍: എബിവിപി പ്രവര്‍ത്തകന്റെ വെട്ടേറ്റ് മരിച്ച സംഭവത്തില്‍
പ്രതിക്ഷേധിച്ച് കണ്ണൂരില്‍ നാളെ ഹര്‍ത്താല്‍. കണ്ണൂര്‍ പളളിക്കുന്ന്
സ്കൂളിനു മുന്നില്‍ വെച്ചുണ്ടായ സംഘര്‍ഷത്തില്‍ വെട്ടേറ്റ് കൊറ്റാളി
മാണിക്കത്തില്‍ ഗോപാലന്റെ മകന് സച്ചിന് ഗോപാല്‍(21) ആണ് മരിച്ചത്.
മരണത്തെത്തുടര്‍ന്ന് വ്യാഴാഴ്ച കണ്ണൂര്‍ ജില്ലയില്‍ 12 മണിക്കൂര്‍ ഹര്‍ത്താല്‍
പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍.
അവശ്യ വസ്തുക്കളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി. അവശ്യ വസ്തുക്കളെ
ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി.
ജൂലൈ ആറിനാണ് സച്ചിന് ഗോപാലിന്
വെട്ടേറ്റത്. ആദ്യം എ.കെ.ജി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സച്ചിനെ പിന്നീട്
മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു. കാമ്പസ് ഫ്രണ്ട്
പ്രവര്‍ത്തകരാണ് ആക്രമത്തിന് പിന്നിലെന്ന് റിപ്പോര്‍ട്ടുണ്ട്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല