Image

എസ്.എഫ്.ഐ അഖിലേന്ത്യാ സമ്മേളനത്തിന് റാലിയോടെ തുടക്കം

Published on 04 September, 2012
എസ്.എഫ്.ഐ അഖിലേന്ത്യാ സമ്മേളനത്തിന് റാലിയോടെ തുടക്കം
കോയമ്പത്തൂര്‍: ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ അണിനിരന്ന റാലിയോടെ എസ്.എഫ്.ഐ അഖിലേന്ത്യാ സമ്മേളനത്തിന് മധുരയില്‍ തുടക്കം. തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പ്രവര്‍ത്തകര്‍ ശുഭ്രപതാകകളുമായി ചൊവ്വാഴ്ച രാവിലെ മുതല്‍ നഗരത്തിലേക്ക് ഒഴുകിയെത്തി.

വൈകീട്ട് അഞ്ചോടെ മധുര തയിര്‍ മാര്‍ക്കറ്റില്‍നിന്ന് ആരംഭിച്ച റാലി സി.പി.എം നേതാവ് ആര്‍. അണ്ണാദുരെ ഉദ്ഘാടനം ചെയ്തു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടന്ന റാലിയില്‍ കലാരൂപങ്ങളും അണിനിരന്നു. പൊതുസമ്മേളനം സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്തു. എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് പി.കെ. ബിജു അധ്യക്ഷത വഹിച്ചു. സി.പി.എം നേതാവ് എന്‍. ശങ്കരയ്യ, ടി.കെ. രംഗരാജന്‍ എം.പി, റിതബ്രത മജുംദാര്‍, കെ. ശിവദാസന്‍, കെ. ബാലഭാരതി എം.എല്‍.എ, കെ.എസ്. കനകരാജ് തുടങ്ങിയവര്‍ സംസാരിച്ചു. ജെ. രാജ്‌മോഹന്‍ സ്വാഗതം പറഞ്ഞു.

അഞ്ചിന് രാവിലെ ഒമ്പതിന് പി.കെ. ബിജു എം.പി പതാക ഉയര്‍ത്തും. മധുര ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ഹാളില്‍ സാമ്പത്തിക വിദഗ്ധന്‍ പ്രഫ. സി.പി. ചന്ദ്രശേഖറാണ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുക.

എസ്.എഫ്.ഐ അഖിലേന്ത്യാ സമ്മേളനത്തിന് റാലിയോടെ തുടക്കം
എസ്.എഫ്.ഐ അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭാഗമായി മധുരയില്‍ നടന്ന റാലി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക