തിരുവനന്തപുരം: 2010 -11-ലെ യൂത്ത് പാര്‍ലമെന്റ് അവാര്‍ഡുകള്‍ മുഖ്യമന്ത്രി
ഉമ്മന്‍ ചാണ്ടി പ്രഖ്യാപിച്ചു. പാലക്കാട് കെ.എച്ച്.എസ് മൂത്താന്തറ
സ്കൂള്‍ ഒന്നാം സ്ഥാനവും, കോഴിക്കോട് ഗവ. ജി.എച്ച്.എസ്.എസ് ബാലുശ്ശേരി
സ്കൂളും, ഇടുക്കി സെന്റ് സെബാസ്റ്റ്യന്‍ എച്ച്.എസ്.എസ് ചീന്തലാര്‍
സ്കൂളും രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
യൂത്ത് പാര്‍ലമെന്റ് മത്സരത്തില്‍ വിജയികളായ സ്കൂളുകള്‍ക്ക് ഈ വര്‍ഷം
മുതല്‍ ക്യാഷ് പ്രൈസ് നല്‍കും, ഒന്നാം സ്ഥാനത്തെത്തിയ സ്കൂളിന് 10,000
രൂപയും രണ്ടാം സ്ഥാനത്തെത്തിയ സ്കൂളിന് 5000 രൂപയും നല്‍കും. മൂന്ന്,
നാല്, അഞ്ച് സ്ഥാനക്കാര്‍ക്ക് യഥാക്രമം 3000, 2000, 1000 രൂപയും സമ്മാനം
നല്‍കും.
ഒന്നാം സമ്മാനത്തിനര്‍ഹരായ സ്കൂളിന്റെ റിപ്പീറ്റ് പെര്‍ഫോര്‍മന്‍സ്
സപ്തംബര്‍ രണ്ടിന് അസംബ്ലി ഹാളില്‍ വെച്ച് നടത്തും. 2011 -12 വര്‍ഷത്തെ
യൂത്ത് പാര്‍ലമെന്റ് മത്സരങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം സപ്തംബര്‍ 23ന്
മലപ്പുറത്ത് വെച്ച് നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.