ഒമ്പതുകാരിയായ മകളെ അമ്മ 'പതിവുകാര്'ക്കു കാഴ്ചവെച്ചു
Published on 04 September, 2012
വൈപ്പിന്‍: മുരുക്കുംപാടത്ത് ഒമ്പതുകാരിയായ മകളെ അമ്മ പതിവുകാര്‍ക്കു
കാഴ്ചവെച്ചു. സദാചാര വിരുദ്ധ ജീവിതം നയിച്ച യുവതിയായ വീട്ടമ്മ പതിവായി
തന്നെ സന്ദര്ശിക്കാനെത്തുന്നവരില് നിന്നു പണം വാങ്ങിയാണു മകളെ
കാഴ്ചവെച്ചതെന്ന് പോലീസ് പറയുന്നു. 65 വയസുകാരന് വരെ മകളെ ഇവര്‍
കാഴ്വെച്ചതായാണ് വിവരം. കുട്ടി അധ്യാപകരോടും അയല്‍വാസികളോടും വിവരം
പറയുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ ചൈല്‍ഡ് ലൈഫ് വെല്‍ഫയര്‍ കമ്മിറ്റി
കാക്കനാട് ചില്‍ഡ്രന്‍ ഹോമിലേക്കു മാറ്റി.
ചൈല്‍ഡ് ലൈഫ് വെല്‍ഫയര്‍ കമ്മിറ്റിയിലെ ഉദ്യോഗസ്ഥര്‍ക്ക് പെണ്‍കുട്ടി
നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ഞാറക്കല്‍ പോലീസ് അമ്മയ്ക്കും
ഇടപാടുകാരായ വൃദ്ധനുമുള്‍പ്പെടെ ഏതാനും പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
പ്രതികള്‍ എല്ലാം ഒളിവിലാണ്. അതേസമയം പ്രതികള്‍ എത്രയുണ്െടന്നോ
ആരൊക്കെയെന്നോ ഉള്ള വിവരം പോലീസ് പുറത്തു വിട്ടിട്ടില്ല. എത്രപേര്‍ ബാലികയെ
ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്െടന്നുള്ളതു പെണ്‍കുട്ടിയുടെ മൊഴി
അനുസരിച്ചേ പറയാന്‍ കഴിയു.
പതിവായി വീട്ടിലെത്തുന്ന ഇടപാടുകാരെ മാത്രം ചിലപ്പോള്‍ കുട്ടിക്കു
തിരിച്ചറിയാന്‍ കഴിയുകയുള്ളെന്നാണു പോലീസ് നിഗമനം. അതീവ രഹസ്യമായാണു പോലീസ്
കേസന്വേഷിച്ചു വരുന്നത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല