എസ്സി-എസ്ടി വിഭാഗങ്ങള്‍ക്ക് സ്ഥാനക്കയറ്റത്തില്‍ സംവരണം: ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം
Published on 04 September, 2012
ന്യൂഡല്‍ഹി: പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് സ്ഥാനക്കയറ്റത്തില്‍
സംവരണം പുനസ്ഥാപിക്കുന്ന ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. നിലവിലെ
സമ്മേളനം അവസാനിക്കുന്നതിനിപ്പുറം ബില്ല് പാര്‍ലമെന്റില്‍
അവതരിപ്പിക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. സമാജ്വാദി പാര്‍ട്ടിയുടെ
എതിര്‍പ്പിനിടയിലാണ് ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയത്. ഒബിസി
വിഭാഗങ്ങളെയും പിന്നീട് ബില്ലിന്റെ പരിധിയില്‍ കൊണ്ടുവരാമെന്ന ഉറപ്പ്
നല്‍കിയാണ് മുലായത്തെ കോണ്‍ഗ്രസ് മയപ്പെടുത്തിയതെന്നാണ് സൂചന. തീരുമാനത്തെ
സ്വാഗതം ചെയ്യുന്നതായി ബിഎസ്പി നേതാവ് മായാവതി പറഞ്ഞു. ബിഎസ്പി
ഉന്നയിച്ചിരുന്ന പ്രധാന ആവശ്യങ്ങളിലൊന്നാണിതെന്നും അവര്‍
കൂട്ടിച്ചേര്‍ത്തു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല