എമേര്‍ജിംഗ് കേരള: വിവാദ പദ്ധതികള്‍ ഒഴിവാക്കുന്ന കാര്യം ആലോചിക്കാമെന്ന് കുഞ്ഞാലിക്കുട്ടി
Published on 03 September, 2012
തിരുവനന്തപുരം: എമേര്‍ജിംഗ് കേരളയിലെ വിവാദ പദ്ധതികള്‍ ഒഴിവാക്കുന്ന കാര്യം
ആലോചിക്കാമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. സ്വകാര്യ ചാനലുകള്‍ക്ക്
നല്കിയ അഭിമുഖത്തിലാണ് കുഞ്ഞാലിക്കുട്ടി ഇക്കാര്യം വ്യക്തമാക്കിയത്.
ഏത് പ്രോജക്ട് വേണമെന്നും വേണ്ടെന്നും നിലപാട് എടുക്കുന്നതില്‍ വിരോധമില്ല.
എന്നാല്‍ കേരളത്തില്‍ നിക്ഷേപ ക്യാമ്പെയ്ന് വേണ്ടെന്നും എമേര്‍ജിംഗ് കേരള
പൂര്‍ണമായും ഉപേക്ഷിക്കണമെന്നുമുള്ള നിലപാട് അംഗീകരിക്കാനാകില്ലെന്നും
അദ്ദേഹം പറഞ്ഞു. വിവാദമായ പദ്ധതികള്‍ ചൂണ്ടിക്കാട്ടിയാല്‍ അത് പരിശോധിച്ച്
മുഖ്യമന്ത്രിയെ അക്കാര്യം ബോധ്യപ്പെടുത്താന്‍ വ്യവസായവകുപ്പ് തയാറാണെന്നും
കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഹരിത രാഷ്ട്രീയ എംഎല്‍എമാര്‍ എമേര്‍ജിംഗ് കേരള
വേണമെന്ന് തന്നെയാണ് അഭിപ്രായപ്പെട്ടിട്ടുള്ളത്. രാജ്യതാല്പര്യം
മനസിലാക്കി പരിപാടിയെ പ്രോത്സാഹിപ്പിച്ചുകൊണ്ടാണ് അവര്‍
സംസാരിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഇവിടെ വന്ന് കൊള്ളലാഭമുണ്ടാക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ വേണ്ടെന്ന്
വെയ്ക്കുന്നതില്‍ വിരോധമില്ല. അനിശ്ചിതത്വം നീക്കാന്‍ പ്രതിപക്ഷവുമായി
ചര്‍ച്ച നടത്താന്‍ തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല