Image

ബാംഗ്ലൂരിലെ യുവാക്കളെ തീവ്രവാദത്തിലേക്ക് നയിച്ചത് അല്‍ക്വയ്ദ മാഗസിന്‍

Published on 03 September, 2012
ബാംഗ്ലൂരിലെ യുവാക്കളെ തീവ്രവാദത്തിലേക്ക് നയിച്ചത് അല്‍ക്വയ്ദ മാഗസിന്‍
ബാംഗ്ലൂര്‍:  അല്‍ക്വയ്ദയുടെ ഓണ്‍ലൈന്‍ മാഗസിന്‍ വായിച്ചാണ് തീവ്രവാദത്തില്‍ ആകൃഷ്ടരായതെന്ന് ബാംഗ്ലൂരില്‍ പിടിയിലായ ചെറുപ്പക്കാര്‍ പൊലീസിനോട് വെളിപ്പെടുത്തി. ഡിആര്‍ഡിഒയിലെ ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോ അജാസ് അഹമ്മദ് മിര്‍സ, മാധ്യമപ്രവര്‍ത്തകന്‍ മുതിയുര്‍ റഹ്മാന്‍ എന്നിവരുള്‍പ്പെടെ പതിനൊന്നു യുവാക്കളെയാണ് കഴിഞ്ഞ ദിവസം ബാംഗ്ലൂരില്‍ അറസ്റ്റ് ചെയ്തത്. ഇന്റലിജന്‍സ് അധികൃതരും റോ ഉദ്യോഗസ്ഥരും ചേര്‍ന്ന് ഇവരെ ചോദ്യം ചെയ്തുവരികയാണ്.

ബിസിഎ ബിരുദധാരിയും സെയ്ല്‍സ്മാനുമായ റിയാസ് അഹമ്മദ് ബായ് ഹട്ടി, എംസിഎ വിദ്യാര്‍ഥി ഷോയബ് അഹമ്മദ് മിര്‍സ എന്നിവരും പിടിയിലായവരില്‍ ഉള്‍പ്പെടുന്നു. കര്‍ണാടകയിലും ആന്ധ്രയിലുമായി സംശയിക്കപ്പെടുന്നവരുടെ മൊബൈല്‍ ഫോണ്‍ സംഭാഷണങ്ങള്‍ ആറു മാസമായി ചോര്‍ത്തിയശേഷമാണ് പതിനൊന്നു പേരെയും പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ ഇന്റര്‍നെറ്റ് ഇടപാടുകളും പരിശോധിച്ചിരുന്നു.

അമേരിക്ക, ഇന്ത്യ, ഇസ്രയേല്‍, അഫ്ഗാനിലെ യുഎസ് സൈനിക നടപടികളെ പിന്തുണയ്ക്കുന്ന പടിഞ്ഞാറന്‍ രാജ്യങ്ങള്‍ എന്നിവയ്‌ക്കെതിരേ അല്‍ക്വയ്ദ മാഗസിനില്‍ ലേഖനങ്ങള്‍ വരാറുണ്ട്. ലഷ്‌കര്‍ ഇ തൊയ്ബയ്ക്കു വേണ്ടി, മത വിദ്വേഷമുണ്ടാക്കുന്ന ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും തങ്ങള്‍ ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്തു തുടങ്ങിയ കാര്യങ്ങളും പിടിയിലായവര്‍ വെളിപ്പെടുത്തിയെന്ന് പൊലീസ് പറയുന്നു.

ഇതേസമയം, പൊലീസ് ഉന്നയിക്കുന്ന കാര്യങ്ങള്‍ വസ്തുതാവിരുദ്ധമാണെന്ന് യുവാക്കളുടെ ബന്ധുക്കള്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക