Image

ഭീകരാക്രമണ ഭീഷണി: ഡല്‍ഹിയില്‍ കനത്ത ജാഗ്രത

Published on 02 September, 2012
ഭീകരാക്രമണ ഭീഷണി: ഡല്‍ഹിയില്‍ കനത്ത ജാഗ്രത
ന്യൂഡല്‍ഹി: ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന്‌ ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും കനത്ത ജാഗ്രതാ നിര്‍ദ്ദേശമാണ്‌ നല്‍കിയിരിക്കുന്നത്‌. ലഷ്‌കര്‍ ഇ തോയ്‌ബ ഭീകരാക്രമണ പദ്ധതി തയാറാക്കിയിട്ടുണ്‌ടെന്ന്‌ മിലിട്ടറി ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്‌ ജാഗ്രത. വിമാനത്താവളങ്ങളിലും മറ്റ്‌ തന്ത്രപ്രധാന മേഖലകളിലും കനത്ത സുരക്ഷ ഏര്‍പ്പെടുത്തി.

പാക്കിസ്ഥാനിലാണ്‌ ആക്രമണ പദ്ധതി ആസൂത്രണം ചെയ്‌തതെന്നാണ്‌ റിപ്പോര്‍ട്ട്‌. സ്‌ഫോടനത്തിനായി വന്‍തോതില്‍ സ്‌ഫോടക വസ്‌തുക്കളും ഇന്ത്യയിലേക്ക്‌ കടത്തിയിട്ടുണ്‌ടെന്ന്‌ ഇന്റലിജന്‍സിന്‌ വിവരം ലഭിച്ചു. അഹമ്മദാബാദില്‍ നിന്നും ലഷ്‌കര്‍ അനുയായികള്‍ ഡല്‍ഹിയിലേക്ക്‌ കടന്നതായി റിപ്പോര്‍ട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക