ഷാര്‍ജ: അല്‍ ബുത്തീനയില്‍ കഴിഞ്ഞ ദിവസമുണ്ടായ അഗ്നിബാധയില്‍ ഫര്‍ണിച്ചര്‍ കട
പൂര്‍ണമായി കത്തി നശിച്ചു. പുലര്‍ച്ചെയായിരുന്നു അപകടം.
ദൃക്സാക്ഷികള്‍
അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് ഉടന്‍ തീ അണച്ചതിനാല്‍
മറ്റിടങ്ങളിലേക്ക് പടര്‍ന്നില്ല. നിരവധി സ്ഥാപനങ്ങളും വാഹനങ്ങളും ഈ
ഭാഗത്തുണ്ടായിരുന്നു. കൂടുതലും മലയാളികളുടെ സ്ഥാപനങ്ങളാണ് ഇവിടെയുള്ളത്. വന്‍
അപകടം ഒഴിവായതിന്‍െറ ആശ്വാസത്തിലാണ് ഇവര്‍.
അപകട വിവരം അറിഞ്ഞ ഉടന്‍ ഈ
കെട്ടിടത്തില്‍ താമസിക്കുന്നവരും തൊട്ടടുത്ത കെട്ടിടങ്ങളില്‍ താമസിക്കുന്നവരും
പുറത്തിറങ്ങി. മുമ്പ് ഈ ഭാഗത്ത് സ്ഥിതി ചെയ്യുന്ന കുവൈത്തി ടവര്‍ കത്തിയത് കാരണം
നിരവധി പേര്‍ക്ക് വന്‍ നാശനഷ്ടം നേരിട്ടിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല