Image

 ഗവർണർ ആനന്ദ ബോസിനെതിരെ രാജ്ഭവൻ ജീവനക്കാരി നൽകിയ ലൈംഗികപീഡന പരാതി അന്വേഷിക്കാൻ  പ്രത്യേക അന്വേഷണ സംഘം

Published on 04 May, 2024
 ഗവർണർ ആനന്ദ ബോസിനെതിരെ രാജ്ഭവൻ ജീവനക്കാരി നൽകിയ ലൈംഗികപീഡന പരാതി അന്വേഷിക്കാൻ  പ്രത്യേക അന്വേഷണ സംഘം

കൊൽക്കത്ത: പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദ ബോസിനെതിരെ രാജ്ഭവൻ ജീവനക്കാരി നൽകിയ ലൈംഗികപീഡന പരാതി അന്വേഷിക്കാൻ കൊൽക്കത്ത പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. സി.സി.ടി.വി ദൃശ്യങ്ങൾ പങ്കുവെക്കാൻ രാജ്ഭവനോട് അഭ്യർഥിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

ഡെപ്യൂട്ടി കമീഷണർ ഇന്ദിര മുഖർജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ഇന്ത്യ ടുഡേ റിപോർട്ട് ചെയ്തു. പരാതിയിൽ അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണെന്നും ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത് വിടാനാവില്ലെന്നും ഇന്ദിര മുഖർജി നേരത്തെ അറിയിച്ചിരുന്നു. രാജ്ഭവന് ഉള്ളിൽ വെച്ചാണ് വനിത ജീവനക്കാരി പീഡനത്തിന് ഇരയായതെന്നും പൊലീസ് അറിയിച്ചു.

തനിക്കെതിരായ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നാണ് ഗവർണറുടെ വാദം. പീഡനപരാതിക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ആനന്ദ ബോസ് ആരോപിച്ചു. തെരഞ്ഞെടുപ്പ് കാലത്തെ ഒരു വിനോദമായാണ് ഇതിനെ കാണുന്നതെന്നും ഗവർണർ പറഞ്ഞു.

കഴിഞ്ഞ ദിവസം രാജ്ഭവൻ സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഈ വിഷയത്തിൽ മൗനം പാലിച്ചത് എന്തുകൊണ്ടാണെന്ന് ചോദിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വിമർശനമുന്നയിച്ചിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക