Image

ബസില്‍ ചാടിക്കയറുന്നതിനിടെ വീണ് തലയിലൂടെ ചക്രം കയറിയിറങ്ങി: മധ്യവയസ്‌കന് ദാരുണാന്ത്യം

Published on 04 May, 2024
ബസില്‍ ചാടിക്കയറുന്നതിനിടെ വീണ്  തലയിലൂടെ ചക്രം കയറിയിറങ്ങി: മധ്യവയസ്‌കന് ദാരുണാന്ത്യം

കോട്ടയം: പാലായില്‍ സ്വകാര്യ ബസ് തലയിലൂടെ കയറിയിറങ്ങി മധ്യവയസ്‌കന്‍ മരിച്ചു. കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡില്‍ ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. പാലാ-കുത്താട്ടുകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന സെന്റ് റോക്കീസ് എന്ന ബസ്സിനടിയില്‍ പെട്ടാണ് അപകടം ഉണ്ടായത്.

ബസ് സ്റ്റാന്‍ഡില്‍നിന്ന് ആളെ കയറ്റിയ ശേഷം മുന്നോട്ട് നീങ്ങിയ ബസ്സിലേക്ക് ചാടിക്കയറാന്‍ ശ്രമിക്കുമ്പോഴാണ് അപകടം. ബസില്‍ നിന്ന് പിടിവിട്ട് വീഴുകയും പിന്‍ചക്രം തലയിലൂടെ കയറി ഇറങ്ങുകയുമായിരുന്നു.

സംഭവസ്ഥലത്ത് തന്നെ ആള്‍ മരിച്ചു. ആളെ  തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം പാലാ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക