Image

യെദുവിനെതിരായ നടി റോഷ്നയുടെ പരാതിയില്‍ കെഎസ്ആര്‍ടിസി ആഭ്യന്തര വിജിലന്‍സ് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Published on 04 May, 2024
  യെദുവിനെതിരായ  നടി റോഷ്നയുടെ പരാതിയില്‍ കെഎസ്ആര്‍ടിസി ആഭ്യന്തര വിജിലന്‍സ് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡ്രൈവർ യെദുവിനെതിരായ  നടി റോഷ്ന ആന്‍ റോയിയുടെ പരാതിയില്‍ കെഎസ്ആര്‍ടിസി ആഭ്യന്തര വിജിലന്‍സ് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വണ്ടിയോടിച്ചത് യദു തന്നെയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. യദു സ്ഥിരീകരണ മൊഴി നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ജൂണ്‍ 19  ന് വഴിക്കടവിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള  മടക്കയാത്രയിൽ കുന്നംകുളത്ത് വെച്ച്‌ യദു മോശമായി പെരുമാറിയെന്നാണ് റോഷ്നയുടെ ആരോപണം

ഗതാഗത മന്ത്രിക്കാണ് കെഎസ്ആര്‍ടിസി ആഭ്യന്തര വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയത്. കണ്ടക്ടറുടെ മൊഴി ഉടന്‍ രേഖപ്പെടുത്തും. പിന്നാലെ, സംഭവത്തില്‍ അന്തിമ റിപ്പോര്‍ട്ട് ഉടന്‍ നല്‍കും.

മേയര്‍ ആര്യ രാജേന്ദ്രന്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് യദുവില്‍ നിന്നും സമാന അനുഭവമുണ്ടായെന്നു റോഷ്ന വെളിപ്പെടുത്തിയത്.സാമൂഹ്യ മാധ്യമത്തിലൂടെ ആയിരുന്നു വെളിപ്പെടുത്തല്‍. ജൂണ്‍ 19 നു എറണാകുളത്തേക്കുള്ള യാത്രാ മധ്യേ കുന്നംകുളത്തിനടുത്തു വെച്ചു യദു ഓടിച്ചിരുന്ന കെഎസ്ആര്‍ടിസി ബസ് അമിതവേഗതയില്‍ വന്നുവെന്നും പിന്നീട് അസഭ്യം വിളിച്ചുവെന്നുമായിരുന്നു റോഷ്നയുടെ ആരോപണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക