Image

കേരളത്തിന് ഇനി ആശ്വസിക്കാം; പൊള്ളുന്ന ചൂട് കുറയുന്നു

Published on 04 May, 2024
കേരളത്തിന് ഇനി ആശ്വസിക്കാം; പൊള്ളുന്ന ചൂട് കുറയുന്നു

സംസ്ഥാനത്തെ മുഴുവനും ചുട്ടുപഴുപ്പിക്കുന്ന ചൂട് കുറയുന്നു. ഇതെത്തുടര്‍ന്ന് ഉഷ്ണതരംഗത്തിനുള്ള മുന്നറിയിപ്പ് ഇപ്പോള്‍ പിന്‍വലിച്ചിരിക്കുകയാണ്. എന്നാല്‍ തിങ്കള്‍ വരെ കനത്ത പകല്‍ ചൂട് തുടരുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

വരും ദിനങ്ങളില്‍ ചൂട് കുറയാനും വേനല്‍ മഴ ലഭിക്കുന്നതിനുമുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇത്തവണ മണ്‍സൂണ്‍ ശക്തമായ രീതിയില്‍ ഉണ്ടാവുമെന്നും കാലാവസ്ഥ വകുപ്പ് അറിയിപ്പില്‍ പറയുന്നു.

ശക്തമായ ചൂട് കാരണം മെയ് 6 വരെ കേരളത്തില്‍ പ്രൊഫഷണല്‍ കോളജുകളടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിരുന്നു. സൂര്യാഘാതത്തെ തുടര്‍ന്നുള്ള മരണങ്ങളും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക