Image

മന്ത്രവാദമാരോപിച്ച് മഹാരാഷ്ട്രയില്‍ 2 പേരെ ചുട്ടുകൊന്നു; 15 പേര്‍ അറസ്റ്റില്‍

Published on 04 May, 2024
 മന്ത്രവാദമാരോപിച്ച് മഹാരാഷ്ട്രയില്‍ 2 പേരെ ചുട്ടുകൊന്നു; 15 പേര്‍ അറസ്റ്റില്‍

മഹാരാഷ്ട്രയിലെ ഗഡ്ചിരോലി ജില്ലയില്‍ മന്ത്രവാദം നടത്തിയെന്നാരോപിച്ച് രണ്ടുപേരെ ജീവനോടെ ചുട്ടുകൊന്ന സംഭവത്തില്‍ 15 പേര്‍ അറസ്റ്റില്‍. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ സ്ത്രീയാണ്.

ആരോഹി ബന്ദു തെലാമി എന്ന കുട്ടിയുടെ മരണത്തിന്റെ പശ്ചാത്തലത്തില്‍ ബര്‍സേവാഡ ഗ്രാമത്തില്‍ മെയ് ഒന്നിന് ഒത്തുകൂടി പഞ്ചായത്ത് വിളിച്ച ചിലര്‍, കുട്ടിയുടെ മരണം മന്ത്രവാദം കാരണമാണെന്നും, അത് ചെയ്തത് ഈ രണ്ടുപേരാണെന്നും ആരോപിച്ച് ഇരുവരെയും മര്‍ദ്ദിക്കുകയും, ശേഷം ജീവനോടെ പെട്രോളൊഴിച്ച് തീകൊളുത്തുകയുമായിരുന്നു. ജമ്‌നി ദേവാജി തെലാമി (52), ദേശു കടിയ അറ്റ്‌ലാമി (57) എന്നിവരാണ് കൊല്ലപ്പെട്ടത്.

സംഭവത്തിന്റെ തീവ്രതയും ഗൗരവവും കണക്കിലെടുത്ത്  പോലീസ് സൂപ്രണ്ട് അന്വേഷണം ആരംഭിച്ച് പ്രതികളെ അറസ്റ്റ് ചെയ്തു.

മഹാരാഷ്ട്ര നരബലി നിരോധന നിയമം 302,307,201,143,147,149 സബ് സെക്ഷന്‍ 3 (2) എന്നിവ പ്രകാരം കേസെടുത്ത പ്രതികളെ പ്രാദേശിക കോടതിയില്‍ ഹാജരാക്കിയ ശേഷം അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക