Image

ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകം; അറസ്റ്റിലായ മൂന്നു പേരും ഇന്ത്യന്‍ പൗരന്മാര്‍

Published on 04 May, 2024
ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകം; അറസ്റ്റിലായ മൂന്നു പേരും ഇന്ത്യന്‍ പൗരന്മാര്‍
ഖാലിസ്ഥാനി ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തില്‍ അറസ്റ്റിലായ മൂന്നു പേരും ഇന്ത്യന്‍ പൗരന്മാര്‍. കൊലപാതകത്തിന് പിന്നില്‍ ഇന്ത്യയാണെന്ന നിലപാടിലാണ് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ.
 
കരണ്‍ ബ്രാര്‍, കമല്‍പ്രീത് സിംഗ്, കരണ്‍ പ്രീത് സിംഗ് എന്നിവരെയാണ് ഹര്‍ദീപ് സിംഗ് നിജ്ജര്‍ കൊലപാതക കേസില്‍ കാനഡ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 18നാണ് ഹര്‍ദീപ് സിങ് നിജ്ജര്‍ കാനഡയില്‍ കൊല്ലപ്പെട്ടത്.
 
കൊലപാതക ഗൂഢാലോചന നടത്തി, കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തു എന്നീ കുറ്റങ്ങള്‍ക്കുള്ള ഫസ്റ്റ് ഡിഗ്രി മര്‍ഡറാണ് പ്രതികള്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്. പ്രതികള്‍ മൂന്നു വര്‍ഷം മുതല്‍ അഞ്ചു വര്‍ഷ വര്‍ഷം വരെ കാനഡയില്‍ താമസിച്ചു വരികയായിരുന്നു. നിജ്ജറിന്റെ കൊലപാതകം അതിര് കടന്നതാണെന്നായിരുന്നു അസിസ്റ്റന്റ് പൊലീസ് കമ്മിഷണര്‍ മാധ്യമങ്ങളോട് പറഞ്ഞത്. പ്രതികള്‍ക്ക് ഇന്ത്യന്‍ ഗവണ്‍മെന്റുമായി ബന്ധമുണ്ടോ എന്ന് ഇപ്പോള്‍ വ്യക്തമാക്കാന്‍ കഴിയില്ലെന്നും കനേഡിയന്‍ പൊലീസ് വ്യക്തമാക്കി.
 
  ഹര്‍ദീപ് സിങ് നിജ്ജാര്‍ കൊല്ലപ്പെട്ടതിന് പിന്നില്‍ ഇന്ത്യയാണെന്ന കനേഡിയന്‍ പ്രധാനമന്ത്രിയുടെ   ആരോപണം   ഇന്ത്യ തള്ളിയിരുന്നു. കാനഡയുടെ പക്കല്‍ വിവരങ്ങള്‍ അല്ലാതെ അടിസ്ഥാനപരമായ ഒരു തെളിവും ഇല്ലെന്ന് ഇന്ത്യ പറഞ്ഞിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക