Image

അമിത വേഗത്തിൽ പാഞ്ഞ കാർ അപകടത്തിൽ  പെട്ടു സൗത്ത് കരളിനയിൽ മൂന്നു ഇന്ത്യൻ  യുവതികൾ കൊല്ലപ്പെട്ടു (പിപിഎം) 

Published on 28 April, 2024
അമിത വേഗത്തിൽ പാഞ്ഞ കാർ അപകടത്തിൽ   പെട്ടു സൗത്ത് കരളിനയിൽ മൂന്നു ഇന്ത്യൻ   യുവതികൾ കൊല്ലപ്പെട്ടു (പിപിഎം) 

ഗുജറാത്തിലെ ആനന്ദ് ജില്ലയിൽ നിന്നുള്ള മൂന്നു യുവതികൾ സൗത്ത് കരളിനയിൽ ഉണ്ടായ കാറപകടത്തിൽ കൊല്ലപ്പെട്ടു. അവർ സംസാരിച്ചിരുന്ന വോൾവോ എസ് യു വി അമിത വേഗത്തിൽ ഓടിച്ചു പോകുമ്പോൾ നിയന്ത്രണം വിട്ടു റോഡിൽ നിന്ന് 20 അടി വരെ ഉയർന്നു മരങ്ങളിൽ ഇടിച്ചു തകരുകയായിരുന്നു. 

മരിച്ചവരുടെ പേരുകൾ കൊറോണേറുടെ ഓഫീസ് പുറത്തു വിട്ടു: മനീഷ രാജേന്ദ്ര പട്ടേൽ, സംഗീത ഭാവനേഷ് പട്ടേൽ, രേഖാബെൻ ദിലീപ് പട്ടേൽ. 

വെള്ളിയാഴ്ച ഉച്ചയ്ക്കുണ്ടായ അപകടത്തിൽ പരുക്കേറ്റ ഡ്രൈവർ ആശുപത്രിയിലുണ്ട്. ഇന്റർസ്റ്റേറ്റ് 85ൽ ലേക്ക്‌സൈഡ് റോഡിനടുത്തു സ്റ്റോവ്ണ്ടൺ പാലത്തിലാണ് അപകടം ഉണ്ടായതെന്നു പോലീസ് പറഞ്ഞു. 

നിയന്ത്രണം വിട്ട കാർ നാലഞ്ച് ലെയ്നുകൾ തെറ്റിച്ചു പറന്നതായി ഗ്രീൻവിൽ കൗണ്ടി ഡെപ്യൂട്ടി കൊറോണർ മൈക്ക് എല്ലിസ് പറഞ്ഞു. മരങ്ങളിൽ ഇടിച്ചു വീണ വാഹനം പല കഷണങ്ങളായി. 

കാറിലെ അലേർട്ട് സിസ്റ്റത്തിൽ നിന്നു യുവതികളുടെ ബന്ധുക്കൾക്കു സന്ദേശം ലഭിച്ചുവെന്ന് എല്ലിസ് വെളിപ്പെടുത്തി. അവർ പോലീസിനെ അറിയിച്ചു. 

അപകടകാരണം അധികൃതർ അന്വേഷിച്ചു വരികയാണ്. 

Three Indian women die in SC crash 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക