Image

പള്ളി നിർമിക്കുന്നതിൽ പ്രതിഷേധം : ഈജിപ്തില്‍ ക്രൈസ്തവരുടെ വീടുകള്‍ തീയിട്ട് നശിപ്പിച്ച് ഇസ്ലാമിക ഭീകരര്‍

Published on 28 April, 2024
പള്ളി നിർമിക്കുന്നതിൽ പ്രതിഷേധം :  ഈജിപ്തില്‍ ക്രൈസ്തവരുടെ വീടുകള്‍ തീയിട്ട് നശിപ്പിച്ച്   ഇസ്ലാമിക  ഭീകരര്‍

യ്റോ: ഈജിപ്തിലെ മിനിയ ഗവർണറേറ്റില്‍ ഇസ്‌ലാമിക ഭീകരർ നിരവധി ക്രൈസ്തവരുടെ വീടുകള്‍ തീയിട്ടു നശിപ്പിച്ചു. സാഫ് അല്‍ ഖമർ അല്‍ ഗർബിയയിലെ അല്‍ ഫവാഖറിലുള്ള ക്രൈസ്തവരുടെ വീടുകള്‍ക്കു നേരേയാണ് അതിക്രമമുണ്ടായത്.

കഴിഞ്ഞദിവസം രാത്രി 11 ഓടെയായിരുന്നു സംഭവം. കോപ്റ്റിക് ഓർത്തഡോക്സ് ക്രൈസ്തവരുടെ വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരേയാണ് ആക്രമണമുണ്ടായത്. 3000 ക്രിസ്ത്യൻ കുടുംബങ്ങള്‍ താമസിക്കുന്ന ഗ്രാമത്തിലെ താമസക്കാർ പള്ളി നിർമിക്കാൻ അനുമതി നേടിയെന്ന വാർത്ത പരന്നതാണ് ഭീകരരെ പ്രകോപിപ്പിച്ചത്. അനുമതി ലഭിച്ചശേഷം പള്ളിയുമായി ബന്ധപ്പെട്ട ചിലർക്ക് ഭീഷണിസന്ദേശം ലഭിച്ചിരുന്നു.

ഇക്കാര്യം മിനിയയിലെ കോപ്റ്റിക് ഓർത്തഡോക്സ് ബിഷപ് ആൻബ മക്കാറിയോസ് അധികൃതരെ അറിയിക്കുകയും ചെയ്തിരുന്നു. സുരക്ഷ നല്‍കാമെന്ന് അധികൃതർ വാഗ്ദാനം ചെയ്തിരുന്നെങ്കിലും ആക്രമണമുണ്ടായപ്പോള്‍ സഹായാഭ്യർഥന ചെവിക്കൊള്ളാൻ അധികൃതർ തയാറായില്ലെന്ന് ആക്ഷേപമുണ്ട്. ആക്രമണത്തിനുശേഷം മാത്രമാണ് സുരക്ഷാസേന സ്ഥലത്തെത്തിയത്. വീടുകള്‍ അഗ്നിക്കിരയാക്കിയ ഭീകരർ കത്തുന്ന വീടുകളില്‍നിന്ന് ക്രൈസ്തവർ പുറത്തെത്തി രക്ഷപ്പെടുന്നത് തടയുകയും ചെയ്തു. 

Join WhatsApp News
josecheripuram 2024-04-28 18:24:42
When minority starts rule majority there will be insecurity in majority, Civil war starts there, Why a small minority of a political party rules the majority? because the majority is not united? Why Christians are persecuted, because they are not united.
Vayanakkaran 2024-04-29 00:07:02
മുസ്ലിംകൾ എവിടെയൊക്കെ ഭൂരിപക്ഷമായി മാറുമോ അവിടെയൊക്കെ ന്യൂനപക്ഷത്തെ അവർ തീയിട്ടു ചുട്ടുകൊല്ലും. എവിടെയൊക്കെ അവർ ന്യൂനപക്ഷമാണോ അവിടെയൊക്കെ അവർ ഇരവാദമുയർത്തി സഹതാപം പിടിച്ചു പറ്റും. ഇത് അവരുടെ ജന്മ സ്വഭാവമാണ്. അതിന് അവർക്കു മറ്റു രാഷ്ട്രങ്ങളിൽ നിന്നും സംഭാവന കിട്ടുന്നുമുണ്ട്.
Mathai Chettan 2024-04-29 00:22:25
ഈ പ്രതികരണ കോളത്തിലെ അഭിപ്രായങ്ങൾ അത്ര ശരിയായി തോന്നുന്നില്ല. മുസ്ലീങ്ങളെ എന്തിനും ഏതിനും കുറ്റം പറയുന്നതും വേട്ടയാടുന്നതും അത്ര ശരിയല്ല. ഗൾഫ് രാജ്യങ്ങളിൽ അധികവും മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങൾ ആണല്ലോ. അവിടെ ഹിന്ദുക്കൾ അടക്കം എത്രയോ ജനങ്ങൾ ജോലി ചെയ്ത് ജീവിക്കുന്നു. . അവിടെയൊക്കെ ഹിന്ദുക്കളുടെയും മറ്റും ആരാധനാലയങ്ങൾ എത്രയോ ഉണ്ട്. മോഡി പോലും പോയി അവിടെ ഉദ്ഘാടനങ്ങൾ നടത്തുന്നു. പിന്നെ ചിലയിടങ്ങളിൽ ചില ഒറ്റപ്പെട്ട ഇത്തരം സംഭവങ്ങൾ നടക്കുന്നു. . അതിന് അവിടത്തെ കുറ്റക്കാരായ ആളുകളെ ശിക്ഷിക്കുകയാണ് വേണ്ടത്. അതുപോലെ ലോകരാഷ്ട്രങ്ങൾക്കെല്ലാം അതിനെതിരെ പ്രതിഷേധിക്കാം. എന്നാൽ സമീപകാലത്ത് മണിപ്പൂർ അടക്കം ഇന്ത്യയിൽ ക്രൈസ്തവരുടെ എത്രയോ ദേവാലയങ്ങളാണ് മതപണ്ഡിലിസ്റ്റുകൾ തീയിട്ടത്. അതുപോലെ ഇന്ത്യയിലെ മൈനോറിറ്റികളെ ഇപ്പോൾ ഭരിക്കുന്ന ഗവൺമെൻറ് അതി തീവ്രമായിട്ടല്ലേ ദ്രോഹിച്ചുകൊണ്ടിരിക്കുന്നത്. അതിനെപ്പറ്റി എന്തേ പറയാത്തത് പ്രതിഷേധിക്കാത്തത്. ഇന്ത്യയിൽ നടക്കുന്നത് ഒറ്റപ്പെട്ട ഒരു സംഭവം പോലുമല്ല എന്ന് ഓർക്കണം. അതിനെപ്പറ്റി ലോക രാഷ്ട്രങ്ങൾ പ്രതിഷേധിച്ചാൽ അത് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും പറഞ്ഞ് അത് പറയുന്ന ലോക രാഷ്ട്രങ്ങളുടെ നേരെ ഇന്ത്യ ഗവൺമെൻറ് കുതിര കയറുന്നു. ജോസഫ് കൈവെട്ട് കേസ് ഒറ്റപ്പെട്ട സംഭവമാണ്. അതിനെയും നമ്മൾ പ്രതിഷേധിക്കുന്നു. ക്രിസ്ത്യാനിയായ ആ മനുഷ്യൻറെ കൈവെട്ടിയിട്ട് ക്രിസ്ത്യൻ സഭയിലെ മേൽപ്പട്ടക്കാർ പോലും കൈവെട്ടുകാർക്ക് പ്രോത്സാഹനമാണ് കൊടുത്തത്. മണിപ്പൂരിലെ പള്ളി തകർത്തിട്ട് പോലും മതിയായ രീതിയിൽ സഭയിലെ മേൽപ്പട്ടക്കാർ പ്രതികരിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. കാരണം അവർക്കെല്ലാം അവരുടെ ഉറപ്പുള്ള ആസനങ്ങളാണ് ഉറപ്പിക്കേണ്ടത്. എന്ന് നിങ്ങളുടെ സ്വന്തം മത്തായി ചേട്ടൻ.
സേവകൻ കുട്ടപ്പൻ 2024-04-29 13:42:53
ഇതിനെയെല്ലാം ഒരു സാമൂഹിക സേവനമായി കണ്ടാൽമതി ഈജിപ്തിൽ തണുത്തു വിറച്ചിരുന്ന ക്രൈസ്തവരുടെ വീടുകളിൽ ഇസ്‌ലാമിക ഭീകരർ തീ കൊടുത്തു തണുപ്പുമാറ്റാൻ ശ്രെമിച്ചു അതിനെയാണു ആളുകൾ ഭീകര പ്രവർത്തനം എന്നൊക്കെ പറഞ്ഞു വില കുറച്ചു കാണുന്നത്.അതുപോലെ ഭാരതത്തിലും ന്യൂനപക്ഷ മതങ്ങളെ വീണ്ടും ന്യൂനപക്ഷമാക്കി അവരുടെ ആനുകൂല്യങ്ങൾ നഷ്ടപെട്ടുപോകാതിരിക്കാൻ ഇന്ത്യ ഗവൺമെൻറ് ചെയ്യുന്ന ഒരു സേവനമായി കണ്ടാൽ മതി. പക്ഷെ ശത്രുക്കൾ അതിനെ വേട്ടയാടൽ എന്നൊക്കെ പറഞ്ഞു കളിയാക്കും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക