Image

കിണര്‍ കുഴിക്കുന്നതിനിടെ സൂര്യാഘാതമേറ്റ അമ്പത്തിമൂന്നുകാരന്‍ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി

Published on 28 April, 2024
കിണര്‍ കുഴിക്കുന്നതിനിടെ സൂര്യാഘാതമേറ്റ അമ്പത്തിമൂന്നുകാരന്‍ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി

മാഹി: ജോലിക്കിടെ സൂര്യാഘാതമേറ്റ പന്തക്കല്‍ സ്വദേശി ചികിത്സക്കിടെ മരിച്ചു. ഉടുമ്പന്റവിടെ മതേമ്പത്ത് യു.എം. വിശ്വനാഥന്‍ (53) ആണ് കണ്ണൂര്‍ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. നെടുംബ്രത്തെ പറമ്പില്‍ കിണര്‍ നിര്‍മ്മാണ ജോലിക്കിടെ കിണര്‍ കുഴിക്കല്‍ പൂര്‍ത്തിയായി പടവുകള്‍ കെട്ടുന്നതിനിടയിലാണ് സൂര്യാഘാതമേറ്റത്.

കുഴഞ്ഞുവീണ വിശ്വനാഥനെ ഉടന്‍ പള്ളൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. തുടര്‍ന്ന് മഞ്ഞോടിയിലെ സഹകരണ ആശുപത്രിയിലേക്കും  പിന്നീട് വിദഗ്ധ ചികിത്സക്കായി കണ്ണൂരിലെ ആശുപത്രിയിലേക്കും മാറ്റിയിരുന്നു.. ഇന്ന് പുലര്‍ച്ചെ  ജീവന്‍ നഷ്ടമായി.

ഭാര്യ: പ്രജിഷ. മക്കള്‍: വിഷ്ണുപ്രിയ, വിനയ പ്രിയ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക