Image

കൊച്ചിയില്‍ യുവാവ് കുത്തേറ്റ് മരിച്ചു

Published on 28 April, 2024
കൊച്ചിയില്‍  യുവാവ്  കുത്തേറ്റ് മരിച്ചു

പാലാരിവട്ടത്ത്   അടിപിടിക്കിടെ യുവാവ്   കുത്തേറ്റ് മരിച്ചു. തമ്മനം എകെജി കോളനിയിലെ മനീഷ് ആണ് മരിച്ചത്. സംഘര്‍ഷത്തില്‍ പരുക്കേറ്റ അജിത്  സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഏതാനും ദിവസങ്ങളായി പ്രദേശത്ത് യുവാക്കള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു.

ഇതിനൊടുവിലാണ് ഇന്ന് ഒരാളുടെ മരണത്തിലേക്ക് നയിക്കുന്ന ആക്രമണമുണ്ടായത്. കത്തിക്കുത്തില്‍  പരിക്കേറ്റ അജിത്  പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മനീഷിന്റെ സുഹൃത്തുക്കളായ ജിതേഷ്, ആഷിഖ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക