Image

പോളിംഗ് ഓഫീസര്‍മാരുടെ ലിസ്റ്റ് ചോര്‍ത്തി: സി.പി.ഐ.എം. കള്ളവോട്ടിനു ശ്രമിക്കുന്നുവെന്ന് ആന്‍റോ ആന്‍റണി

Published on 25 April, 2024
പോളിംഗ് ഓഫീസര്‍മാരുടെ ലിസ്റ്റ് ചോര്‍ത്തി: സി.പി.ഐ.എം. കള്ളവോട്ടിനു ശ്രമിക്കുന്നുവെന്ന്  ആന്‍റോ ആന്‍റണി
സിപിഎം അനുകൂല സംഘടനകള്‍ ചോര്‍ത്തിയെന്ന് പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ആന്‍റോ ആന്‍റണി.
 
പത്തനംതിട്ടയിലെ പോളിംഗ് ഓഫീസര്‍മാരില്‍ ഭൂരിഭാഗവും ഇടത് അനുകൂലികളാണെന്നും ഇവരുടെ ലിസ്റ്റ് സിപിഎം അനുകൂല സംഘടനകള്‍ വാട്‌സാപ്പിലൂടെ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കള്ളവോട്ട് ചെയ്യാനുള്ള നീക്കത്തിന്‍റെ ഭാഗമാണിതെന്ന് അദ്ദേഹം ആരോപിച്ചു.

പോളിംഗ് ഓഫീസര്‍മാര്‍ തങ്ങളുടെ ആളുകളായതിനാല്‍ അവിടെ കള്ളവോട്ട് ചെയ്യാമെന്നും പ്രചാരണം നടത്തുന്നുണ്ട്. ചരിത്രത്തില്‍ ആദ്യമായാണ് പോളിംഗ് ഓഫീസര്‍മാരുടെ ലിസ്റ്റ് ചോരുന്നതെന്നും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ആന്‍റോ ആന്‍റണി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക