ന്യുഡല്‍ഹി: ഇന്ത്യയിലെ പ്രമുഖ സ്വകാര്യ വിമാനകമ്പനിയായ കിങ്ഫിഷര്‍ എയര്‍ലൈന്‍സ് സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ആലോചിക്കുന്നു.
നഷ്ടം ക്രമാധീതമായതും കടം നല്‍കിയവരുടെ സമ്മര്‍ദവുമാണ് ഇത്തരമൊരു ആലോചനയിലേക്ക് കിങ്ഫിഷറിനെ നയിച്ചത്.ഏപ്രില്‍-ജൂണ്‍ കാലയളവില്‍ 651 കോടി രൂപയാണു കമ്പനിയുടെ നഷ്ടം.
2005ല്‍ പ്രവര്‍ത്തനമാരംഭിച്ച ശേഷം കമ്പനി ഇതുവരെ ലാഭം നേടിയിട്ടില്ല. മാര്‍ച്ചിനു ശേഷം പൈലറ്റുമാര്‍ ഉള്‍പ്പെടെ എയര്‍ലൈന്‍സിലെ മിക്ക ജീവനക്കാരും ശമ്പളം ലഭിച്ചിട്ടില്ല. ആദ്യഘട്ടത്തില്‍ നൂറോളം സര്‍വീസുകളാണ് എയര്‍ലൈന്‍സ് നടത്തിയിരുന്നത്. സാമ്പത്തിക പ്രതിസന്ധി മൂലം പിന്നീട് ഇത് വെട്ടിക്കുറിച്ചു. ഡല്‍ഹി, മുംബൈ എന്നിവ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ പ്രവര്‍ത്തനം നടത്തുന്നത്.