കെ.സുധാകരന്റെ മുന്‍ പിഎ ബിജെപി അംഗത്വം സ്വീകരിച്ചു
Published on 23 April, 2024
കണ്ണൂര്‍: കെപിസിസി പ്രസിഡന്റും കണ്ണൂരിലെ ലോക്സഭാ തെരഞ്ഞെടുപ്പ് യുഡിഎഫ് സ്ഥാനാര്‍ഥിയുമായ കെ. സുധാകരന്റെ മുന്‍ പിഎ ബിജെപിയില്‍. വി.കെ. മനോജ് കുമാറാണ് ബിജെപി അംഗത്വം സ്വീകരിച്ചത്.
കണ്ണൂര്‍ കക്കാട് സ്വദേശിയായ അദ്ദേഹം 2009 മുതല്‍ 2014 വരെ സുധാകരന്റെ പിഎ ആയിരുന്നു. ഡല്‍ഹി കേന്ദ്രീകരിച്ചായിരുന്നു മനോജിന്റെ പ്രവര്‍ത്തനം.
കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി സി. രഘുനാഥില്‍ നിന്നാണ് മനോജ് ബിജെപി അംഗത്വം സ്വീകരിച്ചത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല