Image

ഗീത സബർവാൾ ഇന്തോനേഷ്യയിൽ യുഎൻ റസിഡന്റ് കോ-ഓർഡിനേറ്റർ (പിപിഎം) 

Published on 23 April, 2024
ഗീത സബർവാൾ ഇന്തോനേഷ്യയിൽ  യുഎൻ റസിഡന്റ് കോ-ഓർഡിനേറ്റർ (പിപിഎം) 

ഇന്ത്യയിൽ നിന്നുള്ള ഗീത സബർവാളിനെ ഇന്തോനേഷ്യയിൽ യുഎൻ റസിഡന്റ് കോ-ഓർഡിനേറ്ററായി സെക്രട്ടറി ജനറൽ അന്റോണിയോ ഗട്ടറസ് നിയമിച്ചു. ക്ലൈമറ്റ് ട്രാന്സിഷൻ, സസ്‌റ്റൈനബിൾ പീസ്, ഗവർണൻസ്, സോഷ്യൽ പോളിസി എന്നീ വിഷയങ്ങളിൽ 30 വർഷത്തെ പ്രവർത്തന പരിചയം അവർക്കുണ്ട്. 

യുഎൻ റസിഡന്റ് കോ-ഓർഡിനേറ്ററായി തായ്‌ലണ്ടിലും പ്രവർത്തിച്ചു. ശ്രീലങ്കയിൽ യുഎൻ പീസ്ബിൽഡിങ്-ഡെവലപ്മെന്റ് അഡ്വൈസറായിരുന്നു.  

യുഎന്നിൽ ചേരുന്നതിനു മുൻപ് മാൽദീവ്‌സിലും ശ്രീലങ്കയിലും ഏഷ്യ ഫൗണ്ടേഷന്റെ ഡപ്യൂട്ടി കൺട്രി റെപ്രെസെന്ററിവുമായിരുന്നു. ബ്രിട്ടീഷ് അന്താരാഷ്ട്ര വികസന വകുപ്പിനു വേണ്ടി ഇന്ത്യയിലും വിയറ്റ്നാമിലും പ്രവർത്തിച്ചു. 

Gita Sabharwal named UN Resident Coordinator in Indonesia

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക