Image

താമരശേരി ചുരത്തില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

Published on 23 April, 2024
താമരശേരി  ചുരത്തില്‍  ലോറിയും ബൈക്കും കൂട്ടിയിടിച്ച്  ബൈക്ക് യാത്രക്കാരൻ  മരിച്ചു

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ വാഹന അപകടത്തില്‍ ഒരാള്‍ മരിച്ചു. ചുരം ഒന്നാം വളവിന് താഴെ ലോറിയും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം.

ബൈക്ക് യാത്രക്കാരനായ നെല്ലിപ്പൊയില്‍ സ്വദേശി മണ്ണാട്ട് എബ്രഹാം ആണ് മരിച്ചത്.

രാവിലെ 6 മണിയോടെയായിരുന്നു അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ എബ്രഹാം സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക