Image

സൂററ്റില്‍ ലോക്സയിലേക്ക് ബിജെപിക്ക് ചരിത്ര വിജയം: എതിരാളികളില്ല

Published on 23 April, 2024
സൂററ്റില്‍ ലോക്സയിലേക്ക്   ബിജെപിക്ക് ചരിത്ര വിജയം: എതിരാളികളില്ല

ഹമ്മദാബാദ്: ലോക്സഭ തിരഞ്ഞെടുപ്പിന് മുമ്ബ് തന്നെ ഗുജറാത്തിലെ സൂററ്റില്‍ വിജയം ഉറപ്പിച്ച്‌ ബി ജെ പി സ്ഥാനാർത്ഥി.

കോണ്‍ഗ്രസ് സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയതോടെയാണ് ബി ജെ പി സ്ഥാനാർത്ഥി മുകേഷ് ദലാലിനെ ഏകപക്ഷീയ വിജയത്തിലേക്ക് കടന്നത്. കോണ്‍ഗ്രസ് സ്ഥാനാർത്ഥി നിലേഷ് കുംഭാനിയുടെ നാമനിർദ്ദേശ പത്രിക കഴിഞ്ഞ ദിവസം വരണാധികാരി തള്ളിയിരുന്നു. ഇതിന് പിന്നാലെ ഏഴ് സ്വതന്ത്ര സ്ഥാനാർത്ഥികള്‍ തങ്ങളുടെ പത്രിക പിൻവലിച്ചതും കൂടിയായപ്പോള്‍ മണ്ഡലത്തിലെ ഏക സ്ഥാനാർത്ഥിയായി മുകേഷ് ദലാല്‍ മാറി.

ഇന്ത്യയുടെ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ തന്നെ സുപ്രധാന സംഭവവികാസമായിട്ടാണ് സൂററ്റിലെ ഏകപക്ഷീയ വിജയത്തെ വിലയിരുത്തുന്നത്. ലോക്സഭ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടമായ മെയ് ഏഴിന് തിരഞ്ഞെടുപ്പ് നടക്കേണ്ട മണ്ഡലമായിരുന്നു സൂറത്ത്. ഇന്ത്യയുടെ വജ്രം നഗരം കൂടിയായ സൂററ്റിലെ വിജയം ബി ജെ പി പ്രവർത്തകർ ഇതിനോടകം തന്നെ ആഘേഷമാക്കുകയും ചെയ്തിട്ടുണ്ട്. മുകേഷ് ദലാലിനെ വിജയിയായി ഔദ്യോഗികമായ പ്രഖ്യാപിക്കേണ്ട ചടങ്ങ് മാത്രമാണ് ഇനിയുള്ളത്.

പത്രികയില്‍ നിലേഷിനെ നിർദേശിച്ച മൂന്നുപേരും ഒപ്പ് തങ്ങളുടേതല്ലെന്ന് സത്യവാങ്മൂലത്തില്‍ അറിയിച്ചതിനെ തുടർന്നാണ് കോണ്‍ഗ്രസ് സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയത്. കോണ്‍ഗ്രസിന്റെ പകരക്കാരനായ സ്ഥാനാർഥി സുരേഷ് പദ്‌ലസയെ നിർദേശിച്ചയാളും പിൻമാറി. പത്രിക തള്ളിയതിനെതിരെ ഹൈക്കോടതിയെയും തുടർന്ന് സുപ്രീംകോടതിയെയും സമീപിക്കുമെന്ന് കോണ്‍ഗ്രസ് പാർട്ടിയുടെ അഭിഭാഷകൻ ബാബു മംഗുക്യ വ്യക്തമാക്കിയിട്ടുണ്ട്.

പാർലമെൻ്റ് അല്ലെങ്കില്‍ അസംബ്ലി തെരഞ്ഞെടുപ്പുകളില്‍ ഒരു സ്ഥാനാർത്ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുന്നത് അപൂർവ്വമാണ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക