Image

കെജരിവാളിന് തിരിച്ചടി; ഡോക്ടറെ കാണാൻ അനുവാദം തേടിയ ഹര്‍ജി തള്ളി

Published on 22 April, 2024
കെജരിവാളിന് തിരിച്ചടി; ഡോക്ടറെ കാണാൻ അനുവാദം തേടിയ ഹര്‍ജി തള്ളി
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനു തിരിച്ചടി. വീഡിയോ കോണ്‍ഫറൻസിലൂടെ ഡോക്ടറെ കാണാൻ അനുവാദം തേടിയ ഹർജി ഡല്‍ഹി ഹൈക്കോടതി തള്ളി.
ഇൻസുലിൻ നല്‍കാനും ആവശ്യമായ ചികിത്സ ഉറപ്പാക്കാനും കോടതി നിർദേശം നല്‍കി.

കേജരിവാളിന് ജയിലില്‍ എന്തെങ്കിലും പ്രത്യേക പരിഗണന ആവശ്യമുണ്ടെങ്കില്‍ തീഹാർ ജയില്‍ അധികൃതർക്ക് എയിംസിലെ ഡോക്ടർമാരെ ഉള്‍പ്പെടുത്തി ഒരു മെഡിക്കല്‍ ബോർഡ് രൂപീകരിക്കാമെന്നും ഉത്തരവ് പാസാക്കുന്നതിനിടെ പ്രത്യേക ജഡ്ജി കാവേരി ബവേജ പറഞ്ഞു.

കേജരിവാളിന് ഇൻസുലിൻ ആവശ്യമുണ്ടോ എന്ന് ബോർഡ് തീരുമാനിക്കുമെന്നും ജഡ്ജി പറഞ്ഞു.
Join WhatsApp News
A.C.George 2024-04-22 20:09:02
ഫലമുണ്ടായാലും ഇല്ലെങ്കിലും എന്തുകൊണ്ട് പൊതുജനം ഇത്തരം അനീതിക്കെതിരെ ഈ പ്രതികരണ കോളത്തിൽ എങ്കിലും പ്രതികരിക്കുന്നില്ല. എന്നാൽ വളരെ നിസ്സാരമായ ചില കാര്യങ്ങളെപ്പറ്റി ഒരു കഴമ്പും ഇല്ലാത്ത പല പ്രതികരണങ്ങളും ഇവിടെ കാണുന്നുമുണ്ട്. കെജരിവാളിന് മാനുഷിക ആവശ്യങ്ങൾക്ക് വേണ്ടിയുള്ള ഒരു അപേക്ഷയുടെ ഈ തിരിച്ചടി ജനാധിപത്യത്തിന് ഏറ്റ ഒരു തിരിച്ചടിയാണ്. ഭരിക്കുന്ന കക്ഷിയുടെ അഭീഷ്ട്ടത്തിന് അനുസരിച്ച് പ്രവർത്തിക്കുന്ന കോടതിയെക്കാൾ ആരോഗ്യ വിഷയത്തിൽ കൂടുതൽ അറിവുള്ളത് ഡോക്ടർമാർക്ക് അല്ലേ. ഒരു ഡോക്ടറെ പോലും കാണാൻ അനുവദിക്കാത്ത എന്ത് ഭരണമാണ് ഇവിടെ നടക്കുന്നത്. കേഴുക പ്രിയനാടേ... മഹത്തായ അമേരിക്കൻ ജനാധിപത്യത്തിൻറെ, മതേതരത്വത്തിന്റെ.. മഹിമ. അമേരിക്കയിൽ ജീവിക്കുന്ന എല്ലാവർക്കും ഇവിടെ കൂടുതലായി ബോധ്യമായി വരികയാണ്. നീതിബോധം. ജസ്റ്റിസ് ഫോർ ഓൾ. -
josecheripuram 2024-04-23 00:29:40
The problem with public is they are not united like politicians or Unions. In CPM, Why They are in power, even they win the election, I am won't be surprised because they stay united.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക